സബ്കളക്ടർ പ്ര​​​ഞ്ജി​​​ല്‍ പാ​​​ട്ടീ​​​ല്‍; പോരാട്ടത്തിന്‍റെ നേർക്കാഴ്ച

01:52 AM Oct 15, 2019 | Deepika.com
തി​​രു​​വ​​ന​​ന്ത​​പു​​രം: അ​​​ക​​​ക്ക​​​ണ്ണി​​​ന്‍റെ വെ​​​ളി​​​ച്ചം പ്രേ​​​ര​​​ക​​​ശ​​​ക്തി​​​യാ​​​ക്കി ഉ​​​യ​​​ര​​​ങ്ങ​​​ള്‍ കീ​​​ഴ​​​ട​​​ക്കാ​​​ന്‍ ക​​​ഴി​​​ഞ്ഞ പ്ര​​​ഞ്ജി​​​ല്‍ പ​​​ാട്ടീ​​​ല്‍ (32) തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സ​​​ബ്ക​​​ള​​​ക്ട​​​റാ​​​യി ചു​​​മ​​​ത​​​ല​​​യേ​​​റ്റു. ആ​​​ര്‍​ഡി​​​ഒ​​​യു​​​ടെ ചു​​​മ​​​ത​​​ല​​​യു​​​ള്ള സാം ​​​ക്ലീ​​​റ്റ​​​സി​​​ല്‍ നി​​​ന്നാ​​​ണ് അ​​​ധി​​​കാ​​​ര​​​മേ​​​റ്റ​​​ത്.

ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ 11ന് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ക​​​ള​​​ക്ട​​​റേ​​​റ്റി​​​ലാ​​​യി​​​രു​​​ന്നു ച​​​ട​​​ങ്ങു​​​ക​​​ള്‍. ജി​​​ല്ലാ ക​​​ള​​​ക്ട​​​ര്‍ കെ. ​​​ഗോ​​​പാ​​​ല​​​കൃ​​​ഷ്ണ​​​ന്‍ പൂ​​​ച്ചെ​​​ണ്ടു​​​ക​​​ള്‍ ന​​​ല്‍​കി പ്ര​​​ഞ്ജി​​​ല്‍ പാ​​​ട്ടീ​​ലി​​നെ സ്വീ​​​ക​​​രി​​​ച്ചു. അ​​​സി​​​സ്റ്റ​​​ന്‍റ് ക​​​ള​​​ക്ട​​​ര്‍ ട്രെ​​​യ്നി അ​​​നു കു​​​മാ​​​രി​​​യും മ​​​റ്റ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും ച​​​ട​​​ങ്ങി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്തു.

മ​​​ഹാ​​​രാ​​ഷ്‌​​ട്ര ഉ​​​ല്ലാ​​​സ് ന​​​ഗ​​​ര്‍ സ്വ​​​ദേ​​​ശി​​​നി​​​യാ​​​യ പ്ര​​​ഞ്ജി​​​ല്‍ 2017ല്‍ 124-ാം ​​​റാ​​​ങ്ക് നേ​​​ടി​​​യാ​​​ണ് സി​​വി​​ൽ സ​​​ര്‍​വീ​​​സി​​​ലെ​​​ത്തു​​​ന്ന​​​ത്. ആ​​​റാം വ​​​യ​​​സി​​​ല്‍ കാ​​​ഴ്ച​​​ശ​​​ക്തി ന​​​ഷ്ട​​​പ്പെ​​​ട്ടു​​​വെ​​​ങ്കി​​​ലും ത​​​ള​​​രാ​​​തെ അ​​​ക​​​ക്ക​​​ണ്ണി​​​ന്‍റെ വെ​​​ളി​​​ച്ച​​​ത്തി​​​ല്‍ ഉ​​​യ​​​ര​​​ങ്ങ​​​ള്‍ എ​​​ത്തി​​​പ്പി​​​ടി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ് പ്ര​​​ഞ്ജി​​​ല്‍ പ​​​ാട്ടീ​​​ല്‍. കേ​​​ര​​​ള കേ​​​ഡ​​​റി​​​ല്‍ സ​​​ബ്ക​​​ള​​​ക്ട​​​റാ​​​യി നി​​​യ​​​മി​​​ക്ക​​​പ്പെ​​​ടു​​​ന്ന ആ​​​ദ്യ​​​ത്തെ കാ​​​ഴ്ച​​​ശ​​​ക്തി​​​യി​​​ല്ലാ​​​ത്ത ഐ​​​എ​​​എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​യാ​​​യി ഇ​​​വ​​​ര്‍. സ​​​ര്‍​വീ​​​സി​​​ലെ​​​ത്തി ര​​​ണ്ടു വ​​​ര്‍​ഷം പൂ​​​ര്‍​ത്തി​​​യാ​​​കു​​​ന്ന വേ​​​ള​​​യി​​​ലാ​​​ണ് പു​​​തി​​​യ ചു​​​മ​​​ത​​​ല.

2016ല്‍ ​​​ആ​​​ദ്യ ശ്ര​​​മ​​​ത്തി​​​ല്‍​ത്ത​​​ന്നെ സി​​​വി​​​ല്‍ സ​​​ര്‍​വീ​​​സ​​സ് പ​​​രീ​​​ക്ഷ​​​യി​​​ല്‍ 773-ാം റാ​​​ങ്ക് നേ​​​ടി​​​യ​​​പ്പോ​​​ള്‍ ഇ​​​ന്ത്യ​​​ന്‍ റെ​​​യി​​​ല്‍​വേ അ​​​ക്കൗ​​​ണ്ട്സ് സ​​​ര്‍​വീ​​​സ് വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ അ​​​വ​​​സ​​​രം ല​​​ഭി​​​ച്ചു. റെ​​​യി​​​ല്‍​വേ പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​ന് ക്ഷ​​​ണി​​​ച്ചു​​​വെ​​​ങ്കി​​​ലും കാ​​​ഴ്ച​​​ശ​​​ക്തി​​​യി​​​ല്ല എ​​​ന്ന കാ​​​ര​​​ണ​​​ത്താ​​​ല്‍ അ​​​വ​​​സ​​​രം നി​​​ഷേ​​​ധി​​​ക്ക​​​പ്പെ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു. തി​​​രി​​​ച്ച​​​ടി​​​ക​​​ളി​​​ല്‍ ത​​​ള​​​രാ​​​തെ പോ​​​രാ​​​ടി​​​യ പ്ര​​​ഞ്ജി​​​ല്‍ അ​​​ടു​​​ത്ത ത​​​വ​​​ണ കൈ​​​വ​​​രി​​​ച്ച​​​ത് തി​​​ള​​​ക്ക​​​മാ​​​ര്‍​ന്ന നേ​​​ട്ടം. മും​​​ബൈ സെ​​​ന്‍റ് സേ​​​വ്യേ​​​ഴ്സ് കോ​​​ള​​​ജി​​​ല്‍ നി​​​ന്ന് പൊ​​​ളി​​​റ്റി​​​ക്ക​​​ല്‍ സ​​​യ​​​ന്‍​സി​​​ല്‍ ബി​​​രു​​​ദം നേ​​​ടി​​​യ പ്ര​​​ഞ്ജി​​​ല്‍ ഡ​​​ല്‍​ഹി ജ​​​വ​​​ഹ​​​ര്‍​ലാ​​​ല്‍ നെ​​ഹ്റു സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ല്‍ നി​​​ന്ന് ഇ​​​ന്‍റ​​​ര്‍​നാ​​​ഷ​​​ണ​​​ല്‍ റി​​​ലേ​​​ഷ​​​ന്‍​സി​​​ല്‍ ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ​​​വും നേ​​ടി. ഭ​​​ര്‍​ത്താ​​​വ് കോ​​​മ​​​ള്‍ സിം​​​ഗ് പ​​​ാട്ടീ​​​ല്‍ വ്യ​​​വ​​​സാ​​​യി​​​യാ​​​ണ്. എ​​​ല്‍. ബി. ​​​പ​​​ാട്ടീ​​​ല്‍- ജ്യോ​​​തി പാ​​​ട്ടീ​​​ല്‍ ദ​​​മ്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​ളാ​​​ണു പ്ര​​​ഞ്ജി​​​ല്‍.