കൊച്ചി: പ്രഫഷണൽ കോളജുകളിലെ പ്രവേശനത്തിനു നിലവിലുള്ള ഫ്ളോട്ടിംഗ് സംവരണ രീതി നിർത്തലാക്കാനുള്ള നീക്കം ദുരുദ്ദേശ്യപരമെന്നു കെആർഎൽസിസി. ഇതുമൂലം മെഡിക്കൽ, എൻജിനിയറിംഗ് ഉൾപ്പെടെയുള്ള കോഴ്സുകളിൽ സംവരണ സമുദായ വിദ്യാർഥികൾക്കു സ്റ്റേറ്റ് മെറിറ്റ് ക്വാട്ടയിലെ സീറ്റു നഷ്ടപ്പെടാൻ ഇടയാകും.
ഉന്നതവിദ്യാഭ്യാസ മേഖലയിൽ ഒരു ശതമാനം മാത്രം സംവരണമുള്ള ലത്തീൻ കത്തോലിക്കർ ഉൾപ്പെടെയുള്ളവർക്കു സംവരണത്തിന്റെ ആനുകൂല്യം ലഭിക്കാത്ത സാഹചര്യമുണ്ടാകുമെന്നും ആശങ്കയുണ്ട്. ഫ്ളോട്ടിംഗ് സംവരണം നിർത്തുന്നതു സംബന്ധിച്ചു സമുദായ സംഘടനകളുമായി ചർച്ച ചെയ്യണമെന്നും കെആർഎൽസിസി ആവശ്യപ്പെട്ടു.
സംവരണാനുകൂല്യം നിഷേധിക്കരുത്: കെആർഎൽസിസി
11:50 PM Oct 14, 2019 | Deepika.com