തിരുവനന്തപുരം: ഗുരുവായൂർ തൊഴിയൂരിലെ സുനിൽ വധക്കേസിൽ യഥാർഥ പ്രതികൾ പിടിക്കപ്പെട്ട പശ്ചാത്തലത്തിൽ, തലശേരി ഫസൽ വധക്കേസിലും സിബിഐ പുനരന്വേഷണം നടത്താൻ സന്നദ്ധമാകണമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടു.
സുനിൽ വധക്കേസിൽ നിരപരാധികളായ പാർട്ടി പ്രവർത്തകരെ ഹൈക്കോടതി വിട്ടയയ്ക്കുകയുണ്ടായി. ഇതേത്തുടർന്നു നടന്ന പുനരന്വേഷണത്തിലാണു തീവ്രവാദ ബന്ധമുള്ള പ്രതി ഇപ്പോൾ അറസ്റ്റിലായിരിക്കുന്നത്. സുനിൽ വധക്കേസിനു സമാനമാണ് തലശേരി ഫസൽ വധക്കേസുമെന്നും കോടിയേരി പറഞ്ഞു.
ഫസൽ വധക്കേസിൽ പുനരന്വേഷണം നടത്താൻ സിബിഐ സന്നദ്ധമാകണം: കോടിയേരി
11:50 PM Oct 14, 2019 | Deepika.com