ഗാന്ധിനഗർ(കോട്ടയം): സംസ്ഥാന ജൂണിയർ അത്ലറ്റിക് മീറ്റിനിടെ ഹാമർ തലയിൽ വീണു ഗുരുതരമായി പരിക്കേറ്റു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി ക്രിട്ടിക്കൽ കെയർ യൂണിറ്റിൽ ചികിത്സയിൽ കഴിയുന്ന പാലാ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാർഥി അഫീൽ ജോണ്‍സണിന്റെ (17) ആരോഗ്യനില അതീവ ഗുരുതരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
സാധാരണ നിലയിലായിരുന്ന രക്തസമ്മർദം വളരെ താഴ്ന്ന നിലയിൽ ആകുകയാണെന്നു ഡോക്ടർമാർ അറിയിച്ചു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി 12 മണിക്കൂർ നീണ്ടുനിൽക്കുന്നതടക്കം രണ്ടു തവണ ഡയാലിസിസിനു വിധേയമാക്കിയിരുന്നു. എന്നാൽ, ഇന്നലെ ഡയാലിസിസ് ചെയ്യാൻ കഴിയാത്ത തരത്തിൽ ആരോഗ്യസ്ഥിതി മോശമായതിനാൽ അതിനു കഴിഞ്ഞില്ല. തലച്ചോറിന്റെ പ്രവർത്തനവും മോശമായ രീതിയിൽ തുടരുകയാണെന്നും ഡോക്ടർമാർ അറിയിച്ചു.
അഫീലിന്റെ ആരോഗ്യനില അതീവ ഗുരുതരം
01:22 AM Oct 14, 2019 | Deepika.com