മക്കളുടെ പഠനത്തിൽ ആശങ്കയെന്നു ജോളി
12:09 AM Oct 14, 2019 | Deepika.com
കോഴിക്കോട്: മക്കളുടെ പഠനവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തനിക്ക് ആശങ്കയുണ്ടെന്നും ജോളി ചോദ്യംചെയ്യലിനിടെ പറഞ്ഞു. കൊലപാതക പരമ്പരയിലെ പ്രത്യേകിച്ചും റോയിയുടെ മരണവുമായി ബന്ധപ്പെട്ട് പോലീസ് തന്നെ അറസ്റ്റ്ചെയ്യുമെന്ന് അറിയാമായിരുന്നുവെന്നും ഇവര്‍ പറഞ്ഞതായി അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. ചോദ്യംചെയ്യലിനോട് ജോളി കൃത്യമായി പ്രതികരിക്കുന്നുണ്ടെന്നും പോലീസ് അറിയിച്ചു.