കോഴിക്കോട്: കൂടത്തായി കൊലപാതകപരമ്പര കേസ് അന്വേഷിക്കാന്‍ ഐസിടി വിഭാഗം (സാങ്കേതിക വിഭാഗം) പോലീസ് സൂപ്രണ്ട് ഡോ. ദിവ്യ വി. ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം ഇന്നലെ വടകരയിലെത്തി. സംഘം ഇന്ന് കൂടത്തായി പൊന്നാമറ്റം വീട്ടിൽ തെളിവെടുക്കും.
ഫോറന്‍സിക് വിദഗ്ധരും ഡോക്ടര്‍മാരും സംഘത്തിലുണ്ടാവും. ഇവരുടെ പരിശോധനകള്‍ക്കു ശേഷം തയാറാക്കുന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാവും മൃതദേഹാവശിഷ്ടങ്ങള്‍ വിദേശത്തേക്ക് ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കണമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുക.
ഡോ. ദിവ്യയുടെ നേതൃത്വത്തിൽ വിദഗ്ധസംഘമെത്തി
12:09 AM Oct 14, 2019 | Deepika.com