യുഡിഎഫ് ഹർത്താൽ മാറ്റിവച്ചു
01:16 AM Oct 13, 2019 | Deepika.com
തൊടുപുഴ: യുഡിഎഫ് ഇടുക്കി ജില്ലാ ഏകോപന സമിതി ആഹ്വാനം ചെയ്തിട്ടുള്ള 26ലെ ജില്ലാ ഹർത്താൽ മാറ്റിയതായി യുഡിഎഫ് ഇടുക്കി ജില്ല ചെയർമാൻ എസ്. അശോകൻ, കണ്‍വീനർ അലക്സ് കോഴിമല എന്നിവർ അറിയിച്ചു. 26ലെ പിഎസ് സി പരീക്ഷയും ദീപാവലിയും കണക്കിലെടുത്താണു ഹർത്താൽ മാറ്റിയത്.