പാലാ: എ.പി.ജെ. അബ്ദുൾ കലാം ടെക്നോളിജിക്കൽ യൂണിവേഴ്സിറ്റി പുരുഷ, വനിത കബഡി മത്സരങ്ങൾ 13നു രാവിലെ ഒന്പതിനു പാലാ സെന്റ് ജോസഫ്സ് കോളജ് ഇൻഡോർ സ്റ്റേഡിയത്തിൽ ആരംഭിക്കും.
യൂണിവേഴ്സിറ്റി പുരുഷ- വനിത ബാഡ്മിന്റണ്‍ മത്സരങ്ങൾ 14 നു രാവിലെ ഒന്പതിനു കോളജ് ഓഡിറ്റോറിയത്തിലും നടക്കും. മത്സരങ്ങളിൽ പങ്കെടുക്കാൻ താത്പര്യമുള്ള കോളജ് ടീമുകൾ സാക്ഷ്യപ്പെടുത്തിയ യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി മത്സര ദിവസങ്ങളിൽ രാവിലെ എട്ടിനു കോളജിൽ റിപ്പോർട്ട് ചെയ്യണമെന്നു കായികവകുപ്പ് മേധാവി ബൈജു ജേക്കബ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9447301609
പാലാ സെന്റ് ജോസഫ്സ് എൻജി. കോളജിൽ കബഡി മത്സരം
12:26 AM Oct 13, 2019 | Deepika.com