തിരുവനന്തപുരം: തെരഞ്ഞെടുപ്പു പ്രചാരണവുമായി ബന്ധപ്പെട്ടു ജനങ്ങൾക്കു ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ വാഹന പ്രചാരണ ജാഥകളോ ശബ്ദകോലാഹലമോ സൃഷ്ടിച്ചാൽ നടപടിയെടുക്കാൻ സംസ്ഥാന പോലീസ് മേധാവിക്കും ജില്ലാ കളക്ടർമാർക്കും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ നിർദേശം നൽകി.
പല പ്രചാരണ ജാഥകളും ഗതാഗത തടസം സൃഷ്ടിച്ചു പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണെന്നും അനുവദനീയമായതിലും അധികം ശബ്ദത്തിൽ കാതടപ്പിക്കുന്ന രീതിയിലാണു പല വാഹനങ്ങളിലും പ്രചാരണം നടത്തുന്നതെന്നും പരാതി ലഭിച്ചതിനെത്തുടർന്നാണു നിർദേശം.
ജനങ്ങളെ ബുദ്ധിമുട്ടിച്ചു ശബ്ദകോലാഹലമുണ്ടാക്കിയാൽ നടപടി
12:26 AM Oct 13, 2019 | Deepika.com