അഫീലിന്‍റെ നില ഗുരുതരം

01:18 AM Oct 12, 2019 | Deepika.com
ഗാ​​ന്ധി​​ന​​ഗ​​ർ (കോട്ടയം): സം​​സ്ഥാ​​ന ജൂ​​ണി​​യ​​ർ അ​​ത്‌​ല​​റ്റി​​ക് മീ​​റ്റി​​നി​​ടെ ഹാ​​മ​​ർ ത്രോ ​​ത​​ല​​യി​​ൽ വീ​ണു ഗു​​രു​​ത​​ര പ​​രി​​ക്കേ​​റ്റു കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി ക്രി​​ട്ടി​​ക്ക​​ൽ കെ​​യ​​ർ യൂ​​ണി​​റ്റി​​ൽ ചി​​കി​​ത്സ​​യി​​ൽ​ ക​​ഴി​​യു​​ന്ന പാ​​ലാ സെ​​ന്‍റ് തോ​​മ​​സ് ഹ​​യ​​ർ സെ​​ക്ക​​ൻ​ഡ​റി സ്കൂ​​ളി​​ലെ പ്ല​​സ് വ​​ണ്‍ വി​​ദ്യാ​​ർ​​ഥി അ​​ഫീ​​ൽ ജോ​​ണ്‍​സ​​ന്‍റെ (17) ആ​​രോ​​ഗ്യ​​നി​​ല മോ​​ശ​​മാ​​കു​​ന്നു​​വെ​​ന്ന് ഡോ​​ക്ട​​ർ​​മാ​​ർ അ​​റി​​യി​​ച്ചു.

ര​​ക്ത​​സ​​മ്മ​​ർ​ദം ഇ​​ട​​യ്ക്കി​​ടെ താ​​ഴുന്നതു ഡോ​​ക്ട​​ർ​​മാ​​രെ​​യും ആ​​ശ​​ങ്ക​​പ്പെ​​ടു​​ത്തു​​ന്നു​​ണ്ട്. മ​​റ്റ് അ​​വ​​യ​​വ​​ങ്ങ​​ളു​​ടെ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ സാ​​ധാ​​ര​​ണ നി​​ല​​യി​​ൽ ആ​​യി​​രു​​ന്നെ​​ങ്കി​​ലും ക​​ഴി​​ഞ്ഞ ദി​​വ​​സം മു​​ത​​ൽ വൃ​​ക്ക​​ക​​ളു​​ടെ പ്ര​​വ​​ർ​​ത്ത​​നം തകരാറിലാ യി.തു​​ട​​ർ​​ന്ന് ഡ​​യാ​​ലി​​സി​​സ് ചെ​​യ്തെ​​ങ്കി​​ലും പു​​രോ​​ഗ​​തി​​യു​​ണ്ടെ​​ന്നു പ​​റ​​യാ​​റാ​​യി​​ട്ടി​​ല്ലെ​​ന്നു ഡോ​​ക്ട​​ർ​​മാ​​ർ പ​​റ​​യു​​ന്നു.

ശ​​രീ​​ര​​ത്തി​​നു ക്ഷ​​ത​​വും ത​​ല​​യോ​​ട്ടി പൊ​​ട്ടി​​യ​​തു മൂ​​ല​​മു​​ണ്ടാ​​കു​​ന്ന അ​​ണു​​ബാ​​ധ​യു​മാ​​ണ് വൃ​​ക്ക​​ക​​ളു​​ടെ പ്ര​​വ​​ർ​​ത്ത​​ന​​ത്തെ ത​​ട​​സ​​പ്പെ​​ടു​​ത്തു​​ന്ന​തെ​​ന്ന് നെ​​ഫ്രോ​​ള​​ജി വി​​ഭാ​​ഗം ഡോ​​ക്ട​​ർ​​മാ​​ർ അ​​റി​​യി​​ച്ചു.