കൂടത്തായി: അ​ഞ്ച് കേ​സു​ക​ള്‍കൂ​ടി ര​ജി​സ്റ്റ​ര്‍ ചെ​യ്തു

01:00 AM Oct 12, 2019 | Deepika.com
കോ​​​​ഴി​​​​ക്കോ​​​​ട്: കൂ​​​​ട​​​​ത്താ​​​​യി കൊ​​​​ല​​​​പാ​​​​ത​​​​ക പ​​​​ര​​​​മ്പ​​​​ര​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് അ​​​​ഞ്ചു കേ​​​​സു​​​​ക​​​​ൾകൂ​​​​ടി ര​​​​ജി​​​​സ്റ്റ​​​​ര്‍ചെ​​​​യ്തു. പൊ​​​​ന്നാ​​​​മ​​​​റ്റ​​​​ത്ത് അ​​​​ന്ന​​​​മ്മ, ഭ​​​​ർ​​​​ത്താ​​​​വ് ടോം ​​​​തോ​​​​മ​​​​സ്, അ​​​​ന്ന​​​​മ്മ​​​​യു​​​​ടെ സ​​​​ഹോ​​​​ദ​​​​ര​​​​നും വി​​​​മു​​​​ക്ത​​​​ഭ​​​​ട​​​​നു​​​​മാ​​​​യ മ​​​​ഞ്ചാ​​​​ടി​​​​യി​​​​ൽ എം.​​​​എം. മാ​​​​ത്യു, ടോം ​​​​തോ​​​​മ​​​​സി​​​​ന്‍റെ അ​​​​നു​​​​ജ​​​​ന്‍റെ മ​​​​ക​​​നാ​​​യ ഷാ​​​​ജു​​​​വി​​​​ന്‍റെ ഭാ​​​​ര്യ സി​​​​ലി, മ​​​​ക​​​​ള്‍ ആ​​​​ല്‍​ഫൈ​​​​ന്‍ എ​​​​ന്നി​​​​വ​​​​രു​​​​ടെ മ​​​​ര​​​​ണ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടാ​​​​ണ് കോ​​​​ട​​​​ഞ്ചേ​​​​രി - താ​​​​മ​​​​ര​​​​ശേ​​​​രി പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​നു​​​​ക​​​​ളി​​​​ൽ കേ​​​​സ് ര​​​​ജ​​​​ിസ്റ്റർ ചെ​​​​യ്ത​​​​ത്.

അ​​​​ഞ്ചു കേ​​​​സു​​​​ക​​​​ളി​​​​ലും 302-ാം വ​​​​കു​​​​പ്പ് പ്ര​​​​കാ​​​​രം കൊ​​​​ല​​​​പാ​​​​ത​​​​ക കു​​​​റ്റം ചു​​​​മ​​​​ത്തി​​​​. സി​​​​ലി​​​​യു​​​​ടെ മ​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കേ​​​​സി​​​​ലെ എ​​​​ഫ്‌​​​​ഐ​​​​ആ​​​​റി​​​​ൽ എം.എസ്. മാത്യു എന്ന ഷാ​​​​ജി യേയും ഉ​​​​ള്‍​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ടെ​​​​ന്ന് പോ​​​​ലീ​​​​സ് വ്യ​​​​ക്ത​​​​മാ​​​​ക്കി. സി​​​​ലി മ​​​​രി​​​​ച്ച​​​​ത് താ​​​​മ​​​​ര​​​​ശേ​​​​രി പോ​​​​ലീ​​​​സ് പ​​​​രി​​​​ധി​​​​യി​​​​ലാ​​​​യ​​​​തി​​​​നാ​​​​ൽ ആ ​​​​കേ​​​​സ് മാ​​​​ത്രം താ​​​​മ​​​​ര​​​​ശേ​​​​രി​​​​യി​​​​ലും മ​​​​റ്റ് നാ​​​​ലു കേ​​​​സു​​​​ക​​​​ൾ കോ​​​​ട​​​​ഞ്ചേ​​​​രി​​​​യി​​​​ലു​​​​മാ​​​​ണ് ര​​​​ജി​​​​സ്റ്റ​​​​ർ​​​ചെ​​​​യ്ത​​​​ത്. റോ​​​​യ് തോ​​​​മ​​​​സി​​​​ന്‍റെ കൊ​​​​ല​​​​പാ​​​​ത​​​​ക കേ​​​​സ് നേ​​​​ര​​​​ത്തെ കോ​​​​ട​​​​ഞ്ചേ​​​​രി​​​​യി​​​​ൽ ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്തി​​​​രു​​​​ന്നു.

താ​​​​മ​​​​ര​​​​ശേ​​​​രി ദേ​​​​ശീ​​​​യ​​​​പാ​​​​ത​​​​യോ​​​​ര​​​​ത്തെ ദ​​​​ന്താ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ല്‍ ചി​​​​കി​​​​ത്സ​​​​യ്ക്കാ​​​​യി എ​​​​ത്തി​​​​യ സി​​​​ലി​​​​ക്ക് പാ​​​​നീ​​​​യ​​​​ത്തി​​​​ല്‍ ജോ​​​​ളി സ​​​​യ​​​​നൈ​​​​ഡ് ന​​​​ല്‍​കി കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യെ​​​​ന്നാ​​​​ണ് കേ​​​​സ്.

അ​​​​തേ​​​​സ​​​​മ​​​​യം അ​​​​ഞ്ചു കേ​​​​സു​​​​ക​​​​ളും താ​​​​മ​​​​ര​​​​ശേ​​​​രി ഡി​​​​വൈ​​​​എ​​​​സ്പി കെ.​​​​പി.​ അ​​​​ബ്ദു​​​​ൾ റ​​​​സാ​​​​ഖി​​​​ന്‍റെ മേ​​​​ല്‍​നോ​​​​ട്ട​​​​ത്തി​​​​ലാ​​​​ണ് അ​​​​ന്വേ​​​​ഷി​​​​ക്കു​​​​ന്ന​​​​ത്. താ​​​​മ​​​​ര​​​​ശേ​​​​രി സി​​​​ഐ ടി.​​​​എ. അ​​​​ഗ​​​​സ്റ്റി​​​​നാ​​​​ണ് അ​​​​ന്വേ​​​​ഷ​​​​ണ ചു​​​​മ​​​​ത​​​​ല.

റോ​​​​യ് തോ​​​​മ​​​​സി​​​​ന്‍റെ കൊ​​​​ല​​​​പാ​​​​ത​​​​ക​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടാ​​​​ണ് ക്രൈം​​​​ബ്രാ​​​​ഞ്ച് ജോ​​​​ളി​​​​യെയും കൂ​​​​ട്ടാ​​​​ളി​​​​ക​​​​ളെയും അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​ത്. മ​​​​റ്റു​​​​ള്ള അ​​​​ഞ്ച് കൊ​​​​ല​​​​പാ​​​​ത​​​​ക​​​​ക്കേ​​​​സു​​​​ക​​​​ളും പ്ര​​​​ത്യേ​​​​കം ര​​​​ജി​​​​സ്റ്റ​​​​ര്‍ ചെ​​​​യ്ത് അ​​​​ന്വേ​​​​ഷി​​​​ക്കാ​​​​ന്‍ ഡി​​​​ജി​​​​പി ലോ​​​​ക്‌​​​​നാ​​​​ഥ് ബെ​​​ഹ്‌​​​​റ ഉ​​​​ത്ത​​​​ര​​​​വി​​​​ട്ടി​​​​രു​​​​ന്നു. ഇ​​​​തേ​​​​ത്തുട​​​​ര്‍​ന്ന് 35 അം​​​​ഗ അ​​​​ന്വേ​​​​ഷ​​​​ണ​​​​സം​​​​ഘ​​​​ത്തെ രൂ​​​​പീ​​​​ക​​​​രി​​​​ച്ചിട്ടുണ്ട്.