കെഎംഎ പ്രഭാഷണം
11:32 PM Oct 11, 2019 | Deepika.com
കൊച്ചി: കേരള മാനേജ്മെന്റ് അസോസിയേഷൻ (കെഎംഎ) ‘മില്യണ്‍ ഡോളർ സെക്കൻഡ് ടൈം ഇൻ ലീഡർഷിപ്പ്’എന്ന വിഷയത്തിൽ സായാഹ്ന പ്രഭാഷണം സംഘടിപ്പിച്ചു. മോട്ടിവേഷണൽ സ്പീക്കറും കോർപറേറ്റ് പരിശീലകനും എഴുത്തുകാരനുമായ ബ്രിഗേഡിയർ സുശീൽ ഭാസിൻ പ്രഭാഷണം നടത്തി. കെഎംഎ പ്രസിഡന്റ് ജിബു പോൾ അധ്യക്ഷത വഹിച്ചു. ഓണററി സെക്രട്ടറി ബിബു പുന്നൂരാൻ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ എസ്. രാജ്മോഹൻ നായർ എന്നിവർ പങ്കെടുത്തു.