പത്തനംതിട്ട: ആർച്ച്ബിഷപ് ബനഡിക്ട് മാർ ഗ്രീഗോറിയോസ് ചരമരജതജൂബിലി സമ്മേളനവും പുരസ്കാരദാനവും ഇന്നു തിരുവല്ല കോട്ടൂർ ആർച്ച്ബിഷപ് മാർ ഗ്രീഗോറിയോസ് പബ്ലിക് സ്കൂളിൽ നടക്കും.
ഉച്ചകഴിഞ്ഞു മൂന്നിനു നടക്കുന്ന സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനംചെയ്യും. ആർച്ച്ബിഷപ് ഡോ.തോമസ് മാർ കൂറിലോസ് അധ്യക്ഷതവഹിക്കും. 17 -ാമത് ആർച്ച് ബിഷപ് ബനഡിക്ട് മാർ ഗ്രീഗോറിയോസ് പുരസ്കാരം കിഡ്നി ഫൗണ്ടേഷൻ ഓഫ് ഇന്ത്യ ചെയർമാൻ ഫാ.ഡേവിസ് ചിറമ്മലിനു കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ സമ്മാനിക്കും.
പുരസ്കാരദാനം ഇന്ന്
11:32 PM Oct 11, 2019 | Deepika.com