ബൈ​ക്കി​ൽ​നി​ന്നു വീ​ണു മരിച്ച ബാലികയുടെ സംസ്കാരം നടത്തി

11:29 PM Oct 11, 2019 | Deepika.com
മ​​ണ​​ർ​​കാ​​ട്: ബൈ​​ക്കി​​ൽ​​നി​​ന്നു വീ​​ണു പ​​രി​​ക്കേ​​റ്റു ചി​​കി​​ത്സ​​യി​​ലി​രി​ക്കെ മ​രി​ച്ച ബാ​​ലി​​ക​യു​ടെ സം​സ്കാ​രം ന​ട​ത്തി.

പാ​​ന്പാ​​ടി വെ​​ള്ളൂ​​ർ കൊ​​ല്ലം​​കു​​ഴി​​യി​​ൽ കൊ​​ച്ചു​​മോ​​ന്‍റെ മ​​ക​​ൾ അ​​ലോ​​ണ(​​ആ​​റ്)​​യാ​​ണ് മ​​രി​​ച്ച​​ത്. ക​​ഴി​​ഞ്ഞ ശ​​നി​​യാ​​ഴ്ച പി​​താ​​വി​​നൊ​​പ്പം യാ​​ത്ര ചെ​​യ്യു​​ന്ന​​തി​​നി​​ടെ ബ്രേ​​ക്ക് ചെ​​യ്ത​​പ്പോ​​ൾ ബൈ​​ക്ക് ചെ​​രി​​യു​​ക​​യും അ​​ലോ​​ണ നി​​ല​​ത്തു വീ​​ഴു​​ക​​യുമാ​യി​രു​ന്നു. പു​​റ​​ത്ത് പ​​രി​​ക്കി​​ല്ലാ​​യി​​രു​​ന്നതിനാൽ ഇ​​രു​​വ​​രും വീ​​ട്ടി​​ലേ​​ക്കു മ​​ട​​ങ്ങി.

പി​​റ്റേ​​ന്നു രാ​​വി​​ലെ ശാ​​രീ​​രി​​ക അ​​സ്വ​​സ്ഥ​​ത അ​​നു​​ഭ​​വ​​പ്പെ​​ട്ട അ​​ലോ​​ണ​​യെ ആ​​ദ്യം സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ലും തു​​ട​​ർ​​ന്നു മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ലും പ്ര​​വേ​​ശി​​പ്പി​​ച്ചെ​ങ്കി​ലും ഇന്നലെ രാവിലെ മ​ര​ണം സം​ഭ​വി​ച്ചു. സം​​സ്കാ​​രം ന​ട​ത്തി. മാ​​ലം മൗ​​ണ്ട് മേ​​രി പ​​ബ്ലി​​ക് സ്കൂ​​ൾ വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു. അ​മ്മ: ഗീ​​ത. സ​​ഹോ​​ദ​​ര​​ങ്ങ​​ൾ: സോ​​ണ, ഡോ​​ണ.