കെ​വി​ന്‍ വ​ധ​ക്കേസ്: പ്ര​തി​ക​ള്‍ ഹൈ​ക്കോ​ട​തി​യി​ല്‍ അ​പ്പീ​ല്‍ ന​ല്‍​കി

12:03 AM Oct 11, 2019 | Deepika.com
കൊ​​​ച്ചി: കെ​​​വി​​​ന്‍ വ​​​ധ​​​ക്കേ​​​സി​​​ലെ ഒ​​​ന്നാം ​പ്ര​​​തി ഷാ​​​നു ചാ​​​ക്കോ ഉ​​​ള്‍​പ്പെ​​​ടെ എ​​​ട്ടു പ്ര​​​തി​​​ക​​​ള്‍ വി​​​ചാ​​​ര​​​ണ​​​ക്കോ​​​ട​​​തി വി​​​ധി​​​ച്ച ശി​​​ക്ഷ​​​യ്ക്കെ​​​തി​​​രേ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ അ​​​പ്പീ​​​ല്‍ ന​​​ല്‍​കി. കേ​​​സി​​​ല്‍ ഏ​​​റ്റു​​​മാ​​​നൂ​​​ര്‍ ജു​​​ഡീ​​ഷ്യ​​​ല്‍ ഫ​​​സ്റ്റ് ക്ലാ​​​സ് മ​​​ജി​​​സ്‌​​​ട്രേ​​​ട്ട് കോ​​​ട​​​തി വി​​​ധി​​​ച്ച ഇ​​​ര​​​ട്ട ജീ​​​വ​​​പ​​​ര്യ​​​ന്തം ത​​​ട​​​വു​​​ശി​​​ക്ഷ​​​യെ ചോ​​​ദ്യം ചെ​​​യ്താ​​​ണ് പ്ര​​​തി​​​ക​​​ള്‍ ഹൈ​​​ക്കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച​​​ത്. ഷാ​​​നു​​​വി​​​നു പു​​​റ​​​മേ ര​​​ണ്ടാം പ്ര​​​തി നി​​​യാ​​​സ് മോ​​​ന്‍, മൂ​​​ന്നാം പ്ര​​​തി ഇ​​​ഷാ​​​ന്‍ ഇ​​​സ്മ​​​യി​​​ല്‍, നാ​​​ലാം പ്ര​​​തി റി​​​യാ​​​സ്, ആ​​​റാം പ്ര​​​തി മ​​​നു മു​​​ര​​​ളീ​​​ധ​​​ര​​​ന്‍, ഏ​​​ഴാം പ്ര​​​തി ഷി​​​ഫി​​​ന്‍ ഷ​​​ജാ​​​ദ്, 11-ാം പ്ര​​​തി ഫാ​​​സി​​​ല്‍ ഷെ​​​രീ​​​ഫ്, 12 -ാം പ്ര​​​തി ഷാ​​​നു ഷാ​​​ജ​​​ഹാ​​​ന്‍ എ​​​ന്നി​​​വ​​​രാ​​​ണ് അ​​​പ്പീ​​​ല്‍ ന​​​ല്‍​കി​​​യ​​​ത്.

കോ​​​ട്ട​​​യം ന​​​ട്ടാ​​​ശേ​​​രി സ്വ​​​ദേ​​​ശി​​​യാ​​​യ കെ​​​വി​​​ന്‍ പി. ​​​ജോ​​​സ​​​ഫി​​​നെ ഒ​​​ന്നാം പ്ര​​​തി ഷാ​​​നു​​​വി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സം​​​ഘം മ​​​ര്‍​ദി​​​ച്ചു കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യെ​​​ന്നാ​​​ണ് കേ​​​സ്. ഷാ​​​നു​​​വി​​ന്‍റെ സ​​​ഹോ​​​ദ​​​രി നീ​​​നു​​​വി​​​നെ ദ​​​ളി​​​ത് ക്രൈ​​​സ്ത​​​വ വി​​​ഭാ​​​ഗ​​​ത്തി​​​ലു​​​ള്‍​പ്പെ​​​ട്ട കെ​​​വി​​​ന്‍ പ്ര​​​ണ​​​യി​​​ച്ചു വി​​​വാ​​​ഹം ക​​​ഴി​​​ച്ച​​​തി​​​ലു​​​ള്ള വൈ​​​രാ​​​ഗ്യ​​​മാ​​​ണ് കൊ​​​ല​​യ്​​​ക്ക് കാ​​​ര​​​ണ​​​മെ​​​ന്ന് പോ​​​ലീ​​​സ് ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്നു.