ശ​ബ​രി​മ​ല യാ​ത്ര​യ്ക്ക് ഹെ​ലി​കോ​പ്ട​ർ സർവീസ്

12:03 AM Oct 11, 2019 | Deepika.com
നെ​​​ടു​​​മ്പാ​​​ശേ​​​രി: ശ​​​ബ​​​രി​​​മ​​​ല തീ​​​ർ​​​ഥാ​​​ട​​​നം ന​​​ട​​​ത്തു​​​ന്ന​​​തി​​​ന് വി​​​ദേ​​​ശ​​​ത്തു നി​​​ന്നും വ​​​ട​​​ക്കേ ഇ​​​ന്ത്യ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ നി​​​ന്നും കൊ​​​ച്ചി​ അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ളം വ​​​ഴി എ​​​ത്തു​​​ന്ന ശ​​​ബ​​​രി​​​മ​​​ല തീ​​​ര്‍​ഥാ​​​ട​​​ക​​​ര്‍​ക്ക് അ​​​ടു​​​ത്ത മാ​​​സം മു​​​ത​​​ല്‍ ഹെ​​​ലി​​​കോ​​​പ്ട​​​റി​​​ല്‍ യാ​​​ത്ര ചെ​​​യ്യാ​​​ൻ സൗ​​​ക​​​ര്യം ഒ​​​രു​​​ങ്ങും. ശ​​​ബ​​​രി സ​​​ര്‍​വീ​​​സ് എ​​​ന്ന ക​​​മ്പ​​​നി​​​യു​​​ടെ കീ​​​ഴി​​​ല്‍ ന​​​വം​​​ബ​​​ര്‍ 17 മു​​​ത​​​ലാ​​​ണ് അ​​​യ്യ​​​പ്പ സ​​​ന്നി​​​ധി​​​യി​​​ലേ​​​ക്ക് എ​​​ത്തു​​​ന്ന തീ​​​ര്‍​ഥാ​​​ട​​​ക​​​ര്‍​ക്ക് ഹെ​​​ലി​​​കോ​​​പ്ട​​​ര്‍ സൗ​​​ക​​​ര്യം ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​ത്.

മ​​​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ല്‍ നി​​​ന്നും രാ​​​ജ്യ​​​ത്തി​​​ന് പു​​​റ​​​ത്തു നി​​​ന്നും നെ​​​ടു​​​മ്പാ​​​ശേ​​​രി വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ല്‍ എ​​​ത്തു​​​ന്ന തീ​​​ര്‍​ഥാ​​​ട​​​ക​​​രെ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ല്‍ നി​​​ന്നും പ​​​ത്ത് കി​​​ലോ​​​മീ​​​റ്റ​​​ര്‍ അ​​​ക​​​ലെ കാ​​​ല​​​ടി​​​യി​​​ലെ ഹെ​​​ലി​​​പാ​​​ഡി​​​ല്‍ എ​​​ത്തി​​​ച്ച് അ​​​വി​​​ടെ നി​​​ന്നാ​​​ണ് ശ​​​ബ​​​രി​​​മ​​​ല​​​യു​​​ടെ പ്ര​​​ധാ​​​ന ക്യാ​​ന്പാ​​​യ നി​​​ല​​യ്​​​ക്ക​​​ലി​​​ല്‍ എ​​​ത്തി​​​ക്കു​​​ന്ന​​​ത്. കാ​​​ല​​​ടി​​​യി​​​ല്‍ നി​​​ന്ന് 35 മി​​​നി​​​ട്ട് കൊ​​​ണ്ട് നി​​​ല​​​യ്ക്ക​​​ലി​​​ല്‍ എ​​​ത്തും. എ​​​ല്ലാ ദി​​​വ​​​സ​​​വും സ​​​ര്‍​വീ​​സ് ഉ​​​ണ്ടാ​​​കും.

രാ​​​വി​​​ലെ ഏ​​ഴി​​ന് കാ​​​ല​​​ടി​​​യി​​​ല്‍ നി​​​ന്നു പു​​​റ​​​പ്പെ​​​ടു​​​ന്ന ഹെ​​​ലി​​​കോ​​​പ്ട​​​ര്‍ 7.35 ന് ​​​നി​​​ല​​യ്​​​ക്ക​​​ലി​​​ല്‍ എ​​​ത്തി​​​ച്ചേ​​​രും. 7.40 ന് ​​​നി​​​ല​​​യ്ക്ക​​​ലി​​​ല്‍ നി​​​ന്നു മ​​​ട​​​ങ്ങി 8.15 ഓ​​​ടെ കാ​​​ല​​​ടി​​​യി​​​ല്‍ എ​​​ത്തും. ദി​​​നം​​​പ്ര​​​തി 12 സ​​​ര്‍​വീ​​​സു​​​ക​​​ളാ​​​ണ് ഉ​​​ണ്ടാ​​​വു​​​ക. കാ​​​ല​​​ടി​​​യി​​​ല്‍ നി​​​ന്നു രാ​​​വി​​​ലെ 8.35, 10.10, 11.45, ഉ​​​ച്ച​​​യ്ക്ക് 2.00, 3.35 എ​​​ന്നീ സ​​​മ​​​യ​​​ങ്ങ​​​ളി​​​ലാ​​​ണ് ഹെ​​​ലി​​​കോ​​​പ്ട​​​ര്‍ പു​​​റ​​​പ്പെ​​​ടു​​​ക. മ​​​ട​​​ക്ക​​​യാ​​​ത്ര ഉ​​​ള്‍​പ്പെ​​​ടെ ഒ​​​രാ​​​ള്‍​ക്ക് 29,500 രൂ​​​പ​​​യാ​​​ണ് ടി​​​ക്ക​​​റ്റ് നി​​​ര​​​ക്ക്.