കൊച്ചി: കെസിബിസി സെക്രട്ടേറിയറ്റും ഐക്യജാഗ്രതാ കമ്മീഷനും സംയുക്തമായി -ക്രൈസ്തവ സന്യാസം പൗരാവകാശ വിരുദ്ധമോ’ എന്ന വിഷയത്തിൽ പാലാരിവട്ടം പിഒസിയിൽ സിന്പോസിയം സംഘടിപ്പിച്ചു. സാമൂഹ്യപ്രവർത്തക ദയാബായ്, യുസി കോളജിലെ മലയാളം വിഭാഗം പ്രഫസർ ഡോ. മ്യൂസ് മേരി ജോർജ് എന്നിവർ വിഷയാവതരണം നടത്തി. ആലുവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് റിലിജിയനിലെ റവ. ഡോ. അഗസ്റ്റിൻ പാംപ്ലാനി മോഡറേറ്ററായിരുന്നു.
കത്തോലിക്കാ സഭയിലെ സന്യാസിനി മഠങ്ങളിൽ അവകാശ ലംഘനങ്ങൾ നടക്കുന്നുവെന്ന ആരോപണം വസ്തുതാവിരുദ്ധമാണെന്നു ദയാബായ് പറഞ്ഞു. സമൂഹത്തിന്റെ ആശങ്കകൾ പരിഹരിക്കുന്ന തരത്തിൽ സഭാ സംവിധാനങ്ങളിൽ പുതുക്കൽ ആവശ്യമുണ്ടെങ്കിൽ അതിനു തയാറാവണമെന്നു ഡോ. മ്യൂസ് മേരി അഭിപ്രായപ്പെട്ടു.
എറണാകുളം സെന്റ് ആൽബർട്സ് കോളജിലെ അധ്യാപിക സിസ്റ്റർ ഡോ. തെരേസ് ആലഞ്ചേരി, കെസിബിസി ഡപ്യൂട്ടി സെക്രട്ടറി റവ. ഡോ. വർഗീസ് വള്ളിക്കാട്ട്, ജാഗ്രതാ കമ്മീഷൻ സെക്രട്ടറി ഫാ. സാജു കുത്തോടിപുത്തൻപുരയിൽ എന്നിവർ പ്രസംഗിച്ചു.
ക്രൈസ്തവ സന്യാസം: കെസിബിസി സിന്പോസിയം നടത്തി
12:03 AM Oct 11, 2019 | Deepika.com