ടെക് ഫെസ്റ്റ് തക്ഷക് 2019 ഇന്ന് ആരംഭിക്കും
12:03 AM Oct 11, 2019 | Deepika.com
കോതമംഗലം: മാർ അത്തനേഷ്യസ് എൻജിനിയറിംഗ് കോളജിൽ -ടെക് ഫെസ്റ്റ് തക്ഷക് 2019- ഇന്ന് ആരംഭിക്കും. ഉദ്ഘാടനം നാസ ശാസ്ത്രജ്ഞനായ ഗബ്രിയല്ലെ ജോർജ് ഫ്രാൻസിസ് നിർവഹിക്കും. രണ്ടു ദിവസം നീണ്ടുനിൽക്കുന്ന ഫെസ്റ്റിൽ എൻജിനീയറിംഗ് രംഗത്തെ നൂതനമായ ആശയങ്ങളും പരീക്ഷണങ്ങളും കോർത്തിണക്കിയുള്ള 87 മത്സരയിനങ്ങൾ അരങ്ങേറും.