തിരുവനന്തപുരം : ടെറിട്ടോറിയൽ ആർമിയുടെ 125-ാം ഇൻഫന്ററി ബറ്റാലിയന്റെ നേതൃത്വത്തിൽ ടെറിട്ടോറിയൽ ആർമിയുടെ ദക്ഷിണ കമാൻഡിന്റെ കീഴിലുഉള്ള യുണിറ്റുകളിലേക്കുള്ള സോൾജിയർ ജനറൽ ഡ്യൂട്ടി, സോൾജിയർ ക്ലാർക്ക്, സോൾജിയർ ട്രേഡ്സ്മാൻ തസ്തികളിൽ 30 മുതൽ നവംബർ 10 വരെ റിക്രൂട്ട്മെന്റ് റാലി നടത്തുന്നു. കേരളത്തിലെ യുവാക്കൾക്കായി സെക്കന്തരാബാദ് സെന്ററിലേക്കുള്ള സോൾജിയർ ജനറൽ ഡ്യൂട്ടിയിലേക്കുള്ള റാലി നവംബർ അഞ്ചിനും സോൾജിയർ ട്രേഡ്സ്മാൻലേക്കുള്ള റാലി നവംബർ ആറിനും ഹൈദരാബാദിലെ മൗലാലിയിൽ കൊക്ക കോള ഫാക്ടറിക്ക് എതിർ വശമുള്ള 1105 റെയിൽവേ എൻജിനിയർ (ടെറിട്ടോറിയൽ ആർമി) ഓഫീസിൽ നടത്തും.
പ്രായം - റിക്രൂട്ട്മെന്റ് ദിവസം 18 -42 . ശാരീരിക യോഗ്യത - ഉയരം-160 സെന്റീമീറ്ററിനു മുകളിൽ, നെഞ്ചളവ്- 77 സെന്റീമീറ്റർ (മിനിമം അഞ്ചു സെന്റീമീറ്ററിനു മുകളിൽ വികാസം), തൂക്കം - 50 കിലോയ്ക്ക് മുകളിൽ.
വിദ്യാഭ്യാസ യോഗ്യത : സോൾജിയർ ജനറൽ ഡ്യൂട്ടി - മെട്രിക്കുലേഷൻ/തത്തുല്യം (മൊത്തത്തിൽ 45 ശതമാനം മാർക്കും, ഓരോ വിഷയത്തിനും കുറഞ്ഞത് 33 ശതമാനം മാർക്കോ അല്ലെങ്കിൽ ഉയർന്ന വിദ്യാഭ്യാസ യോഗ്യതയോ നേടിയിരിക്കണം. കംപ്യൂട്ടർ പരിജ്ഞാനവും ടൈപ്പിംഗും അധിക യോഗ്യതയായി കണക്കാക്കും); സോൾജിയർ ക്ലാർക്ക് - പന്ത്രണ്ട ാം ക്ലാസ്/തത്തുല്യം (മൊത്തത്തിൽ 60 ശതമാനം മാർക്കും, ഓരോ വിഷയത്തിനും കുറഞ്ഞത് 50 ശതമാനം മാർക്കും നേടിയിരിക്കണം); സോൾജിയർ ട്രേഡ്സ്മാൻ - മെട്രിക്കുലേഷൻ/തത്തുല്യം (ഹൗസ് കീപ്പർ/മെസ് കീപ്പർ - 8-ാം ക്ലാസ് പാസ്).
സെക്കന്തരാബാദ് സെന്ററിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർഥികൾ ഓണ്‍ലൈൻ രജിസ്ട്രേഷൻ ചെയ്യണം. ഉദ്യോഗാർഥികൾ https://forms.gle. എന്ന വെബ്സൈറ്റിൽ ഓണ്‍ലൈൻ ആയി രജിസ്റ്റർ ചെയ്യണം. ഓണ്‍ലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 20 ആണ്. റിക്രൂട്ട്മെന്റ് റാലിക്ക് വരുന്ന ഉദ്യോഗാർഥികൾ ഓണ്‍ലൈൻ രജിസ്ട്രേഷൻ ചെയ്തതിന്റെ പ്രിന്റൗട്ടും ആധാർ കാർഡിന്റെ കോപ്പിയും കൊണ്ടു വരണം.
ടെറിട്ടോറിയൽ ആർമി റിക്രൂട്ട്മെന്റ് റാലി 30 മുതൽ നവംബർ 10 വരെ
11:43 PM Oct 10, 2019 | Deepika.com