ദേശീയ റോബോട്ടിക്സ് ചാന്പ്യൻഷിപ്പിനു തുടക്കമായി

11:23 PM Oct 10, 2019 | Deepika.com
മൂ​​വാ​​റ്റു​​പു​​ഴ : ദേ​​ശീ​​യ റോ​​ബോ​​ട്ടി​​ക്സ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് (എ​​ൻ​​ആ​​ർ​​സി) 2019ന് ​​പേ​​ഴ​​യ്ക്കാ​​പ്പി​​ള്ളി ഗ​​വ. ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ളി​​ൽ തു​​ട​​ക്ക​​മാ​​യി. ഐ​​ഐ​​ടി മും​​ബൈ​​യു​​ടെ നൂ​​ത​​ന സാ​​ങ്കേ​​തി​​ക വി​​ദ്യാ​​ഭ്യാ​​സ വി​​ഭാ​​ഗ​​ത്തി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ ന​​ട​​ത്തു​​ന്ന നാ​​ഷ​​ണ​​ൽ റോ​​ബോ​​ട്ടി​​ക്സ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് ഇ​​ന്നു സ​​മാ​​പി​​ക്കും. മ​​ത്സ​​ര​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് ഐ​​ഐ​​ടി മും​​ബൈ​​യി​​ൽ നി​​ന്നു​​ള്ള സാ​​ങ്കേ​​തി​​ക വി​​ദ​​ഗ്ധ​​ർ ന​​യി​​ക്കു​​ന്ന റോ​​ബ​​ർ​​ട്ട് നി​​ർ​​മാ​​ണ പ​​രി​​ശീ​​ല​​ന​​വും ഉ​​ണ്ടാ​​കും.

തു​​ട​​ർ​​ന്ന് ന​​ട​​ക്കു​​ന്ന മ​​ത്സ​​ര​​ത്തി​​ൽ വി​​ജ​​യി​​ക്കു​​ന്ന​​വ​​ർ​​ക്ക് ഐ​​ഐ​​ടി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ മും​​ബൈ​​യി​​ൽ ന​​ട​​ക്കു​​ന്ന ഗ്രാ​​ൻ​​ഡ് ഫി​​നാ​​ലെ​​യി​​ൽ പ​​ങ്കെ​​ടു​​ക്കാം. വി​​ജ​​യി​​ക്കു​​ന്ന​​വ​​ർ​​ക്ക് ഒ​​രു ല​​ക്ഷം രൂ​​പ​​യാ​​ണ് സ​​മ്മാ​​നം. ആ​​റു മു​​ത​​ൽ 12-ാം ക്ലാ​​സ് വ​​രെ​​യു​​ള്ള പൊ​​തു​​വി​​ദ്യാ​​ല​​യ​​ങ്ങ​​ളി​​ൽ പ​​ഠി​​ക്കു​​ന്ന വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കാ​​യാ​​ണ് മ​​ത്സ​​രം. മ​​ത്സ​​ര​​ത്തി​​ൽ പ​​ങ്കെ​​ടു​​ക്കു​​ന്ന വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് ഐ​​ഐ​​ടി മും​​ബൈ​​യു​​ടെ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ൾ ല​​ഭി​​ക്കും. നേ​​ര​​ത്തെ ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തം​​ഗം എ​​ൻ. അ​​രു​​ണ്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.