ഈരാറ്റുപേട്ട: നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന്റെ ഭിത്തി ഇടിഞ്ഞുവീണു തൊഴിലാളിയായ യുവാവ് മരിച്ചു. ഈരാറ്റുപേട്ട കാരക്കാട് കല്ലുങ്കല്‍ റെജിയുടെ മകൻ വിഷ്ണു (20) ആണ് മരിച്ചത്. ഈരാറ്റുപേട്ട എംഇഎസ് ജംഗ്ഷനിലെ കെട്ടിടത്തിലായിരുന്നു വിഷ്ണു ജോലി ചെയ്തിരുന്നത്. ഇന്നലെ ഉച്ചയ്ക്ക് 12 ഓടെ ജോലികള്‍ക്കിടെ സിമന്റ് ഭിത്തി ഇടിഞ്ഞു വിഷ്ണുവിന്റെ ദേഹത്ത് പതിക്കുകയായിരുന്നു. ഇടഭിത്തിയാണ് തകര്‍ന്നുവീണത്.
ഉടന്‍തന്നെ വിഷ്ണുവിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.
നിർമാണത്തിലിരുന്ന കെട്ടിടത്തിന്റെ ഭിത്തി ഇടിഞ്ഞുവീണ് തൊഴിലാളി മരിച്ചു
11:23 PM Oct 10, 2019 | Deepika.com