കൊച്ചി: പിറവം സെന്റ് മേരീസ് പള്ളിയുടെ താക്കോൽ ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറുന്നതു സംബന്ധിച്ച് ഇന്നു ഹൈക്കോടതി വാദം കേൾക്കും. നേരത്തെ ഹർജി പരിഗണിച്ച ഹൈക്കോടതി പിറവം പള്ളിയുമായി ബന്ധപ്പെട്ട ചാപ്പലുകളുടെ ഉടമസ്ഥാവകാശവും നിയന്ത്രണവും സംബന്ധിച്ചു വിശദീകരണം നൽകാൻ സർക്കാരിനു നിർദേശം നൽകിയിരുന്നു. ഇന്നലെ ഹർജി പരിഗണിച്ചപ്പോൾ ഇന്ന് ഇതുസംബന്ധിച്ച റിപ്പോർട്ട് നൽകുമെന്നു സർക്കാർ അഭിഭാഷകൻ അറിയിച്ചു.
സുപ്രീംകോടതി വിധിയനുസരിച്ചു പിറവം പള്ളിയിൽ ആരാധന നടത്താൻ പോലീസ് സംരക്ഷണം തേടി ഓർത്തഡോക്സ് വിഭാഗം നൽകിയ ഹർജിയാണു ഡിവിഷൻ ബെഞ്ച് പരിഗണിക്കുന്നത്.
പിറവം പള്ളിക്കേസിൽ ഇന്നു വാദം
01:08 AM Oct 10, 2019 | Deepika.com