കേരള കോണ്ഗ്രസ് ജോസ് വിഭാഗം കോട്ടയം സിഎസ്ഐ റിട്രീറ്റ് സെന്ററിൽ നടത്തിയ ജന്മദിനസമ്മേളനം ജോസ് കെ. മാണി എംപി ഉദ്ഘാടനംചെയ്തു. പാലായിലെ പരാജയത്തെ സംബന്ധിച്ച് വസ്തുതാപരവും സത്യസന്ധവുമായ ആത്മപരിശോധന പാർട്ടിക്കുള്ളിൽ നടത്തുമെന്നു ജോസ് കെ. മാണി പറഞ്ഞു. പി.കെ. സജീവ് അധ്യക്ഷതവഹിച്ചു. തോമസ് ചാഴിക്കാടൻ എംപി, റോഷി അഗസ്റ്റിൻ എംഎൽഎ, ഡോ.എൻ. ജയരാജ് എംഎൽഎ, പി.ടി ജോസ്, ജോസഫ് എം. പുതുശേരി, സ്റ്റീഫൻ ജോർജ്, ജോസ് ടോം, ജോസഫ് ചാമക്കാല തുടങ്ങിയവർ പ്രസംഗിച്ചു.
പാർട്ടി ജില്ലാ പ്രസിഡന്റുമാരും, സ്റ്റീയറിംഗ് കമ്മിറ്റി അംഗങ്ങളും വേദിയിൽ സന്നിഹിതരായിരുന്നു. കേരള കോണ്ഗ്രസ് -എമ്മിൽ ചേർന്ന പി.എം. മാത്യുവും ചടങ്ങിൽ പങ്കെടുത്തു.
കേരള കോണ്ഗ്രസ് -എം ജോസഫ് വിഭാഗം കോട്ടയം കോടിമത റബർ ഭവനിൽ ജന്മദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. കേരളത്തിലെ കാർഷിക വിളകളുടെ വിലത്തകർച്ചയിൽ നട്ടം തിരിയുന്ന ലക്ഷക്കണക്കിനു കർഷകരെ സംഘടിപ്പിച്ച് ഡിസംബർ 14ന് കോട്ടയത്തു കാർഷികസംഗമം സംഘടിപ്പിക്കുമെന്നു ജന്മദിന സമ്മേളനം ഉദ്ഘാടനംചെയ്ത പി.ജെ. ജോസഫ് എംഎൽഎ പറഞ്ഞു. സി.എഫ്. തോമസ് എംഎൽഎ അധ്യക്ഷത വഹിച്ചു. ജോയി ഏബ്രാഹം, മോൻസ് ജോസഫ് എംഎൽഎ, ടി.യു. കുരുവിള, തോമസ് ഉണ്ണിയാടൻ, അറയ്ക്കൽ ബാലകൃഷ്ണപിള്ള, തോമസ് എം. മാത്തുണ്ണി, കെ.എഫ്. വർഗീസ്, കൊട്ടാരക്കര പൊന്നച്ചൻ, വിക്ടർ ടി. തോമസ്, പ്രഫ.ഡി.കെ. ജോണ്, സജി മഞ്ഞക്കടന്പിൽ, കുഞ്ഞുകോശി പോൾ, സാജൻ ഫ്രാൻസിസ്, മാത്യു ജോർജ്, ജോണ് കെ. മാത്യൂസ്, വി.സി. ചാണ്ടി മാസ്റ്റർ, ഷിബു തെക്കുംപുറം, പ്രഫ.എം.ജെ. ജേക്കബ്, കുളത്തൂർ കുഞ്ഞുകൃഷ്ണപിള്ള, എബ്രാഹം കലങ്ങിൽ, സി.വി. കുര്യാക്കോസ്, ജേക്കബ് എബ്രാഹം, പ്രഫ. ഷീലാ സ്റ്റീഫൻ, രാഖേഷ് ഇടപ്പുര, മേരി സെബാസ്റ്റ്യൻ, ലിസി ജോസ്, വി.ജെ ലാലി, അജിത് മുതിരമല, കുര്യാക്കോസ് പടവൻ എന്നിവർ പ്രസംഗിച്ചു.
ജനാധിപത്യ കേരള കോണ്ഗ്രസിന്റെ ആഭിമുഖ്യത്തിലും കോട്ടയത്തു ജന്മദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ആർസിഇപി കരാർ ഒപ്പുവയ്ക്കാനുള്ള തീരുമാനത്തിൽനിന്ന് ഇന്ത്യ പിന്മാറണമെന്നു ജന്മദിന സമ്മേളനം ഉദ്ഘാടനം ചെയ്ത ജനാധിപത്യ കേരള കോണ്ഗ്രസ് ചെയർമാൻ കെ. ഫ്രാൻസിസ് ജോർജ് പറഞ്ഞു. വർക്കിംഗ് ചെയർമാൻ ഡോ. കെ.സി. ജോസഫ് അധ്യക്ഷത വഹിച്ചു. പി.സി. ജോസഫ്, ആന്റണി രാജു, എം.പി.പോളി, മാത്യു സ്റ്റീഫൻ, എം.ജെ.ജോസഫ് ജോസ് വള്ളമറ്റം, ഏലിയാസ് സഖറിയ, അജിത സാബു, ഫ്രാൻസിസ് തോമസ്, കെ.സി. ജോസഫ്, തോമസ് കുന്നപ്പള്ളിൽ, പ്രഫ. ജേക്കബ് ഏബ്രഹാം, ആന്റണി ആലഞ്ചേരി, ജോസ് പാറേക്കാട്ട്, ബേബി പരിപ്പള്ളിൽ, മാത്യൂസ് ജോർജ്, ജോസഫ് കെ.നെല്ലുവേലി, വാമനപുരം പ്രകാശ്കുമാർ, ജോയി കോക്കനാട്ട്, എ.ടി.രാജു, മാത്യു സെബാസ്റ്റ്യൻ, മൈക്കിൾ ജയിംസ്, വർഗീസ് വെട്ടിയാങ്കൽ, ജാൻസി ബേബി, പി.വി.ബേബി എന്നിവർ പ്രസംഗിച്ചു.
സമ്മേളനത്തിൽ മൂല്യാധിഷ്ഠിത രാഷ്ട്രീയം ഗാന്ധിയൻ കാഴ്ചപ്പാട് എന്ന വിഷയത്തിൽ പ്രമുഖ ഗാന്ധിയൻ ഡോ.എം.പി. മത്തായി പ്രഭാഷണം നടത്തി.
കേരള കോണ്ഗ്രസ് പി.സി. തോമസ് വിഭാഗവും ജേക്കബ് വിഭാഗവും കേരള കോണ്ഗ്രസ് ബിയും കോട്ടയത്തു ജന്മദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.