ആ​ർ​ച്ച് ബി​ഷ​പ് ബ​ന​ഡി​ക്ട് മാ​ർ ഗ്രി​ഗോ​റി​യോസി​ന്‍റെ ക​ബ​റി​ട​ത്തി​ലേ​ക്കു ശാ​ന്തി​യാ​ത്ര ന​ട​ത്തി

11:30 PM Oct 09, 2019 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ആ​​​ർ​​​ച്ച് ബി​​​ഷ​​​പ് ബ​​​ന​​​ഡി​​​ക്ട് മാ​​​ർ ഗ്രി​​​ഗോ​​​റി​​​യോ​​​സി​​​ന്‍റെ 25-ാം ഓ​​​ർ​​​മ​​​പെ​​​രു​​​നാ​​​ളി​​​നോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് പ​​​ട്ടം സെ​​​ന്‍റ് മേ​​​രീ​​​സ് ക​​​ത്തീ​​​ഡ്ര​​​ലി​​​ലെ ക​​​ബ​​​റി​​​ട​​​ത്തി​​​ലേ​​​ക്ക് ശാ​​​ന്തി​​​യാ​​​ത്ര ന​​​ട​​​ത്തി.

മ​​​ല​​​ങ്ക​​​ര കാ​​​ത്ത​​​ലി​​​ക് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ നാ​​​ലാ​​​ഞ്ചി​​​റ സെ​​​ന്‍റ് തോ​​​മ​​​സ് മ​​​ല​​​ങ്ക​​​ര സു​​​റി​​​യാ​​​നി ക​​​ത്തോ​​​ലി​​​ക്കാ പ​​​ള്ളി​​​യി​​​ൽ നി​​​ന്നാ​​​രം​​​ഭി​​​ച്ച ശാ​​​ന്തി​​​യാ​​​ത്ര​​​യ്ക്ക് ആ​​​ർ​​​ച്ച് ബി​​​ഷ​​​പ് ഡോ. ​​​തോ​​​മ​​​സ് മാ​​​ർ കൂ​​​റി​​​ലോ​​​സ്, ബി​​​ഷ​​​പ്പു​​​മാ​​​രാ​​​യ ഡോ. ​​​ജോ​​​ഷ്വാ മാ​​​ർ ഇ​​​ഗ്നാ​​​ത്തി​​​യോ​​​സ്, ഡോ. ​​​തോ​​​മ​​​സ് മാ​​​ർ യൗ​​​സേ​​​ബി​​​യോ​​​സ്, ഡോ.​​​സാ​​​മു​​​വ​​​ൽ മാ​​​ർ ഐ​​​റേ​​​നി​​​യോ​​​സ്, ഡോ. ​​​ജോ​​​സ​​​ഫ് മാ​​​ർ തോ​​​മ​​​സ്, ഡോ. ​​​ജേ​​​ക്ക​​​ബ് മാ​​​ർ ബ​​​ർ​​​ണ​​​ബാ​​​സ്, ഡോ. ​​​യൂ​​​ഹാ​​​നോ​​​ൻ മാ​​​ർ തെ​​​യ​​​ഡോ​​​ഷ്യ​​​സ്, ഡോ. ​​​ഗീ​​​വ​​​ർ​​​ഗീ​​​സ് മാ​​​ർ മ​​​ക്കാ​​​റി​​​യോ​​​സ് തു​​​ട​​​ങ്ങി​​​യ​​​വ​​​ർ നേ​​​തൃ​​​ത്വം ന​​​ൽ​​​കി.

റ​​​വ. ജോ​​​സ് ചാ​​​മ​​​ക്കാ​​​ല​​​യി​​​ൽ കോ​​​ർ​​​ എ​​​പ്പി​​​സ്കോ​​​പ്പ ആ​​​മു​​​ഖ പ്ര​​​സം​​​ഗം ന​​​ട​​​ത്തി. ആ​​​ർ​​​ച്ച് ബി​​​ഷ​​​പ് മാ​​​ർ ഗ്രി​​​ഗോ​​​റി​​​യോ​​​സി​​​ന്‍റെ 25-ാം ഓ​​​ർ​​​മ​​​പ്പെ​​​രു​​​ന്നാ​​​ളി​​​നോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് നാ​​​ലാ​​​ഞ്ചി​​​റ ഇ​​​ട​​​വ​​​ക പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്ന ബു​​​ള്ള​​​റ്റി​​​ന്‍റെ പ്ര​​​കാ​​​ശ​​​നം ആ​​​ർ​​​ച്ച് ബി​​​ഷ​​​പ് മാ​​​ർ ഗ്രി​​​ഗോ​​​റി​​​യോ​​​സി​​​ന്‍റെ സ​​​ഹോ​​​ദ​​​ര​​​ൻ ഫാ. ​​​ഇ​​​ഗ്നേ​​​ഷ്യ​​​സി​​​ന് ആ​​​ദ്യ പ്ര​​​തി ന​​​ൽ​​​കി ആ​​​ർ​​​ച്ച് ബി​​​ഷ​​​പ് ഡോ. ​​​തോ​​​മ​​​സ് മാ​​​ർ കൂ​​​റി​​​ലോ​​​സ് നി​​​ർ​​​വ​​​ഹി​​​ച്ചു.

ശാ​​​ന്തി​​​യാ​​​ത്ര​​​യി​​​ൽ വൈ​​​ദി​​​ക​​​ർ, വൈ​​​ദി​​​ക വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ, സ​​​ന്യ​​​സ്ത​​​ർ, വി​​​ശ്വാ​​​സി​​​ക​​​ൾ എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.

പ​​​ട്ടം സെ​​​ന്‍റ് മേ​​​രീ​​​സ് ക​​​ത്തീ​​​ഡ്ര​​​ലി​​​ലെ ക​​​ബ​​​റി​​​ട​​​ത്തി​​​ൽ ശാ​​​ന്തി​​​യാ​​​ത്ര എ​​​ത്തി​​​യ​​​തോ​​​ടെ ന​​​ട​​​ന്ന ധൂ​​​പ പ്രാ​​​ർ​​​ഥ​​​ന ന​​​ട​​​ന്നു.