തൊടുപുഴ: ആര്‍സിഇപി കരാറില്‍ ഒപ്പുവയ്ക്കാനുള്ള നീക്കത്തില്‍നിന്നു കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്നു കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് ബിജു പറയന്നിലം.
ആര്‍സിഇപി കരാറിലൂടെ ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍നിന്നു തീരുവ ഇല്ലാതെ സ്വതന്ത്ര ഇറക്കുമതി അനുവദിക്കുന്ന പക്ഷം രാജ്യത്തെ ആഭ്യന്തര ഉത്പാദന മേഖല തകരും. രാജ്യത്തിന്റെ ആഭ്യന്തര ഉത്പന്നനിരയെ സംരക്ഷിക്കാന്‍ രാഷ്ട്രീയ ഇടപെടൽ ഉണ്ടാകണം - ബിജു പറയന്നിലം പറഞ്ഞു.
ആസിയാന്‍ കരാറില്‍ ഇന്ത്യ ഒപ്പുവച്ചതിന്റെ ദൂരവ്യാപകമായ പരിണതഫലം കാര്‍ഷിക മേഖല ഉള്‍പ്പെടെ നേരിടേണ്ടി വരുമെന്ന തിരിച്ചറിവില്‍നിന്ന് ആര്‍സിഇപിക്കെതിരെ ശക്തമായ നിലപാടു സ്വീകരിക്കണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
ആര്‍സിഇപി കരാറില്‍ ഒപ്പുവയ്ക്കരുത്: കത്തോലിക്ക കോണ്‍ഗ്രസ്
11:30 PM Oct 09, 2019 | Deepika.com