കോഴിക്കോട്: കൂടത്തായി കൊലപാതകപരന്പര കേസിൽ അറസ്റ്റിലായി ജില്ലാ ജയിലിൽ റിമാൻഡിൽ കഴിയുന്ന മുഖ്യപ്രതി ജോളിക്ക് തലകറക്കവും വയറിന് അസ്വസ്ഥതയും വിഷാദരോഗവും.
ഭീതിമൂലം ഉറക്കം നഷ്ടപ്പെട്ട് അസ്വസ്ഥതയനുഭവപ്പെട്ട ഇവരെ ഇന്നലെ കോഴിക്കോട് ബീച്ച് ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. ജയിൽ അധികൃതർ അഭ്യർഥിച്ചതനുസരിച്ച് പോലീസ് അകന്പടിയോടെയാണ് ഇന്നലെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. പരിശോധിച്ച് മരുന്നുകൾ നൽകി വൈകാതെതന്നെ ഇവരെ ജില്ലാ ജയിലിലെ സെല്ലിൽ എത്തിച്ചു. ജയിലിൽ എത്തിയതിനുശേഷം ഇവർക്ക് ഉറങ്ങാനായിട്ടില്ല.
തലകറക്കവും അസ്വസ്ഥതയും; ജോളിക്കു ചികിത്സ നല്കി
01:09 AM Oct 09, 2019 | Deepika.com