ആലപ്പുഴ: അരൂർ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയർന്ന പൂതന പരാമർശത്തിൽ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ കളക്ടർ ഡോ. അദീല അബ്ദുള്ള സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസർക്ക് റിപ്പോർട്ട് നൽകി. യുഡിഎഫ് നൽകിയ പരാതിയിന്മേൽ സിഇഒ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറിൽനിന്ന് വിശദീകരണം തേടിയിരുന്നു.
അരൂർ വരണാധികാരിയായ സഹകരണ ജോയിന്റ് രജിസ്ട്രാർ, പോലീസ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എന്നിവർ നൽകിയ വിശദീകരണവും വീഡിയോ ക്ലിപ്പിംഗും പരിശോധിച്ച കളക്ടർ അധ്യക്ഷയായ മാതൃകാ പെരുമാറ്റച്ചട്ട പരിപാലന സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ കളക്ടർ വിശദീകരണം നൽകിയിട്ടുള്ളത്. ഇതിനിടെ പരാതിയിൽ നടപടിയൊന്നു എടുക്കുന്നില്ലെന്നു കാട്ടി യുഡിഎഫും മഹിളാ കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്.
പൂതന പരാമർശം: കളക്ടർ റിപ്പോർട്ട് നൽകി
12:58 AM Oct 09, 2019 | Deepika.com