സ്വത്തുതർക്കം: ഗൃഹനാഥൻ വെട്ടേറ്റു മരിച്ചു

12:58 AM Oct 09, 2019 | Deepika.com
രാ​ജ​കു​മാ​രി: സ്വ​ത്തു ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് ഗൃ​ഹ​നാ​ഥ​ൻ വെ​ട്ടേ​റ്റു മ​രി​ച്ചു. കു​രു​വി​ള​സി​റ്റി, മു​ണ്ടോം​ക​ണ്ട​ത്തി​ൽ റെ​ജി​മോ​ൻ (52) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കി​ട്ട് ഏ​ഴ​ര​യോ​ടെയാണ് സം​ഭ​വം.

സംഭവത്തക്കുറിച്ച് പേലീസ് പറയുന്നത് ഇങ്ങനെ: റെ​ജി​മോ​നും ജ്യേ​ഷ്ഠ​നാ​യ സ​ജീ​വ​നും ത​മ്മി​ൽ വ​ർ​ഷ​ങ്ങ​ളാ​യി സ്വ​ത്തു ത​ർ​ക്കം ഉ​ണ്ടാ​യി​രു​ന്നു. ഇ​ന്ന​ലെ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ജീ​വ​ന്‍റെ മ​ക​ളു​ടെ ഭ​ർ​ത്താ​വ് ശ്യാം ​മോ​ഹ​നെ റെ​ജി​മോ​ൻ മ​ർ​ദി​ച്ചു. ഇ​തു ചോ​ദി​ക്കാ​ൻ വീ​ട്ടി​ലെ​ത്തി​യ സ​ജീ​വ​നു​മാ​യി റെ​ജി​മോ​ൻ വാ​ക്കു​ത​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ടു. ശ്യാമും സ​ജീ​വ​നൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.ഇ​തി​നി​ടെ ആ​രോ വാ​ക്ക​ത്തികൊ​ണ്ട് റെ​ജി​മോ​നെ വെ​ട്ടി. റെ​ജി​മോ​ന്‍റെ മ​ക​ളു​ടെ ഭ​ർ​ത്താ​വ് സ്റ്റെ​ബി​നും വെ​ട്ടേ​റ്റു. നി​ല​വി​ളി കേ​ട്ട് നാ​ട്ടു​കാരെത്തി​യ​പ്പോ​ൾ റെ​ജി​മോ​നും സ്റ്റെ​ബി​നും ര​ക്ത​ത്തി​ൽ കു​ളി​ച്ചു കി​ട​ക്കു​ന്ന​താ​ണ് ക​ണ്ട​ത്. ശ്യാം ​സ​മീ​പ​ത്തു ബോ​ധം കെ​ട്ടു കി​ട​ക്കു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​ർ റെ​ജി​മോ​ൻ, സ്റ്റെ​ബി​ൻ, ശ്യാം ​എ​ന്നി​വ​രെ രാ​ജ​കു​മാ​രി​യി​ലെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു.

റെ​ജി​മോ​ൻ സം​ഭ​വ​സ്ഥ​ല​ത്തു വ​ച്ചുതന്നെ മ​രി​ച്ചതായാണു സൂ​ച​ന. സ്റ്റെ​ബി​ന്‍റെ പ​രിക്ക് ഗു​രു​ത​ര​മാ​യ​തി​നാ​ൽ എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യാശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി. ശ്യാം ​രാ​ജ​കു​മാ​രി​യി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. സം​ഘ​ർ​ഷ സ​മ​യ​ത്ത് അ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന സ​ജീ​വ​നും മ​റ്റു ചി​ലരും ഒ​ളി​വി​ലാ​ണ്. ശാ​ന്ത​ൻ​പാ​റ പോ​ലീ​സ് ഇ​വ​ർ​ക്കായി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഷൈ​ല ആ​ണ് കൊ​ല്ല​പ്പെ​ട്ട റെ​ജി​മോ​ന്‍റെ ഭാ​ര്യ. മ​ക്ക​ൾ: ലാ​വ​ണ്യ, അ​ർ​ജു​ൻ