ബൈക്ക് ജീപ്പിലിടിച്ച് രണ്ടു യുവാക്കൾ മരിച്ചു

12:58 AM Oct 09, 2019 | Deepika.com
രാ​ജാ​ക്കാ​ട്: ബൈ​ക്ക് ജീപ്പിലി​ടി​ച്ച് രണ്ടു യു​വാ​ക്ക​ൾ മ​രി​ച്ചു. രാ​ജാ​ക്കാ​ട് കു​ര​ങ്ങു​പാ​റ വെ​ട്ടി​ക്കാ​ട്ട് വി​ജ​യ​ൻ - പു​ഷ്പ ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ പ്രി​ൻ​സ് (35), തെ​ക്കേ​പ്പ​റ​ന്പി​ൽ വി​ൽ​സ​ണ്‍- ശോ​ഭ​ന ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ അ​ജീ​ഷ് (35) എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് ഒ​ന്ന​ര​യോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

പ​ന​ച്ചി​ക്കു​ഴി​യി​ൽ ഒ​രു മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​ശേ​ഷം ബൈക്കിൽ രാ​ജാ​ക്കാ​ടി​നു വ​രു​ന്ന​തി​നി​ടെ പു​ളി​വേ​ലി​ൽ​പ്പ​ടി ഭാ​ഗ​ത്തു​ള്ള ചെ​റി​യ വ​ള​വി​നു​ സ​മീ​പം എ​തി​രേ ​വ​ന്ന ബൊ​ലേറോ​ ജീപ്പു0​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഇവ ർ ദൂ​രേ​ക്കു തെ​റി​ച്ചു​വീ​ണു.

സ​മീ​പ​വാ​സി​ക​ളും വ​ഴി​യാ​ത്ര​ക്കാ​രും​ചേ​ർ​ന്ന് ഇ​രു​വ​രെ​യും രാ​ജാ​ക്കാ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ച​താ​യി ഡോ​ക്ട​ർ സ്ഥി​രീ​ക​രി​ച്ചു. രാ​ജാ​ക്കാ​ട് സി​ഐ എ​ച്ച്.​എ​ൽ. ഹ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി​യ മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി ഇ​ന്ന​ലെ സം​സ്ക​രി​ച്ചു. ബേ​ക്ക​റി ജോ​ലി​ക്കാ​ര​നാ​ണ് അ​ജീ​ഷ്. ഭാ​ര്യ മാ​യ മു​ല്ല​ക്കാ​നം ത​ക​ര​പ്പ​റ​ന്പി​ൽ കു​ടും​ബാം​ഗം. ഏ​ക​മ​ക​ൾ: അ​ക്ഷ​ര (നാ​ല്). സ​ഹോ​ദ​രി: അ​ഞ്ജു. കൃ​ഷി​പ്പ​ണി​ക്കാ​ര​നാ​യ പ്രി​ൻ​സ് അ​വി​വാ​ഹി​ത​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: പ്രി​യ, ഇ​ന്ദു.