തമിഴ് സിനിമാനടൻ കുമളിയിൽ കുഴഞ്ഞുവീണു മരിച്ചു
12:58 AM Oct 09, 2019 | Deepika.com
കുമളി: തമിഴ് സിനിമ ഹാസ്യതാരം കൃഷ്ണമൂർത്തി (മാനേജർ കൃഷ്ണമൂർത്തി - 64) ഹൃദയാഘാതത്തെത്തുടർന്ന് കുമളിയിലെ ലോഡ്ജിൽ കുഴഞ്ഞുവീണു മരിച്ചു. തിങ്കളാഴ്ച പുലർച്ചെ കുഴഞ്ഞുവീണ കൃഷ്ണമൂർത്തിയെ കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പോസ്റ്റ് മോർട്ടത്തിനുശേഷം മൃതദേഹം സ്വദേശമായ ചെന്നൈയ്ക്ക് കൊണ്ടുപോയി. ഭാര്യ: മഹേശ്വരി. പ്രശാന്ത്, ശ്രീഹരി എന്നിവരാണ് മക്കൾ. ശക്തി സംവിധാനം ചെയ്യുന്ന പേയ് മാമ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായി കുമളിയിലെത്തിയതായിരുന്നു കൃഷ്ണമൂർത്തി.