മൂന്നാർ: ഹൃദയാഘാതത്തെതുടർന്ന് വിനോദസഞ്ചാരിയായ യുവാവ് മരിച്ചു. തമിഴ്നാട് രാജപാളയം യാദവർ തെരുവ് സമ്മന്തപുരം മാരിയപ്പന്റെ മകൻ സതീഷ് കുമാർ (27) ആണ് മരിച്ചത്. ഞായറാഴ്ചയാണ് സതീഷ്കുമാറിനൊപ്പം ആറുപേരടങ്ങുന്ന സംഘം മൂന്നാർ സന്ദർശനത്തിനെത്തിയത്.
സന്ദർശനം പൂർത്തിയാക്കി ഇന്നലെ രാവിലെ മടങ്ങാനിരിക്കെ പുലർച്ചെ യുവാവിന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. സുഹൃത്തുക്കൾ മൂന്നാർ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുത്തു.
ഹൃദയാഘാതം: വിനോദസഞ്ചാരി മരിച്ചു
12:58 AM Oct 09, 2019 | Deepika.com