കണ്ണൂർ: സംസ്ഥാനത്ത് പുതുതായി പത്ത് ജയിലുകൾ സ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചതായി ജയിൽ ഡിജിപി ഋഷിരാജ്സിംഗ്. കൂത്തുപറമ്പ് സബ്ജയിലിന്റെ ടെൻഡർ നടപടി പൂർത്തിയായിട്ടുണ്ട്. പത്തുദിവസത്തിനകം പ്രവൃത്തികൾ ആരംഭിക്കും.
തളിപ്പറമ്പ് ജില്ലാ ജയിലിന്റെ നിർമാണം ഈ മാസത്തോടെ ആരംഭിക്കും. പിഡബ്ല്യുഡി കാര്യങ്ങൾ ഏറ്റെടുത്തിട്ടുണ്ട്. തലശേരിയിൽ 33 ലക്ഷം രൂപ ചെലവിൽ ഓഫീസും നിർമിക്കും. വടകരയിലും സബ് ജയിലിന്റെ നിർമാണം ആരംഭിക്കും. കണ്ണൂർ സ്പെഷൽ സബ് ജയിൽ വികസിപ്പിക്കുന്ന പ്രവൃത്തികളും ഈ മാസം ആരംഭിക്കും. കൂടാതെ കാസർഗോഡ്, വയനാട് ജില്ലകളിൽ ജില്ലാ ജയിലുകൾ പണിയും.
സംസ്ഥാനത്ത് പുതുതായി പത്തു ജയിലുകൾ
12:45 AM Oct 09, 2019 | Deepika.com