ഹീനകൃത്യത്തെ മതവുമായി ബന്ധിപ്പിക്കുന്നത് അനുചിതം: ഇടവക നേതൃത്വം

12:44 AM Oct 09, 2019 | Deepika.com
കോ​​​​​ഴി​​​​​ക്കോ​​​​​ട്: കൂ​​​​​ട​​​​​ത്താ​​​​​യി കൊ​​​​​ല​​​​​പാ​​​​​ത​​​​​ക​ കേ​​​​​സു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട് വ്യാ​​​​​ജ​​​​​വാ​​​​​ര്‍ത്ത​​​​​ക​​​​​ള്‍ പ്ര​​​​​ച​​​​​രി​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നെ​​​​​തി​​​​​രേ ജാ​​​​​ഗ്ര​​​​​ത​​​​​പാ​​​​​ലി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്ന് കൂ​​​ട​​​ത്താ​​​യി, കോ​​​​​ട​​​​​ഞ്ചേ​​​​​രി ഇ​​​​​ട​​​​​വ​​​​​ക നേ​​​​​തൃ​​​​​ത്വം.

സ​​​​​മൂ​​​​​ഹ​​​​​മാ​​​​​ധ്യ​​​​​മ​​​​​ങ്ങ​​​​​ളി​​​​​ലും മ​​​​​റ്റും പ്ര​​​​​ത്യേ​​​​​ക മ​​​​​ത​​​​​വി​​​​​ഭാ​​​​​ഗ​​​​​ത്തെ അ​​​​​പ​​​​​കീ​​​​​ര്‍ത്തി​​​​​പ്പെ​​​​​ടു​​​​​ത്തു​​​​​ന്ന ത​​​​​ര​​​​​ത്തി​​​​​ല്‍ വാ​​​​​ര്‍ത്ത​​​​​ക​​​​​ള്‍ പ്ര​​​​​ച​​​​​രി​​​​​ക്കു​​​​​ന്ന സ​​​​​ന്ദ​​​​​ര്‍ഭ​​​​​ത്തി​​​​​ലാ​​​​​ണ് വി​​​​​ശ​​​​​ദീ​​​​​ക​​​​​ര​​​​​ണം. ജോ​​​​​ളി എ​​​​​ന്ന സ്ത്രീ ​​​​​ക​​​​​ഴി​​​​​ഞ്ഞ 20 വ​​​​​ര്‍ഷ​​​​​മാ​​​​​യി മ​​​​​താ​​​​​ധ്യാ​​​​​പി​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു​​​​​വെ​​​​​ന്നും പ​​​​​ള്ളി ഭ​​​​​ക്ത​​​​​​സം​​​​​ഘ​​​​​ട​​​​​ക​​​​ളി​​​​ൽ നി​​​​ല​​​​വി​​​​ൽ ഭാ​​​​​ര​​​​​വാ​​​​​ഹി​​​​​യാ​​​​​ണെ​​​​​ന്നു​​​​മെ​​​​ന്ന രീ​​​​തി​​​​യി​​​​​ലു​​​​​ള്ള വാ​​​​​ര്‍ത്ത​​​​​ക​​​​​ള്‍ സ​​​​​ത്യ​​​​​മ​​​​​ല്ല. ദി​​​​​വ​​​​​സ​​​​​വും പ​​​​​ള്ളി​​​​​തി​​​​​രു​​​​​ക​​​​​ര്‍മ​​​​​ങ്ങ​​​​​ളി​​​​​ല്‍ സം​​​​​ബ​​​​​ന്ധി​​​​​ക്കു​​​​​ന്ന വ്യ​​​​​ക്തി​​​​​യാ​​​​​ണെ​​​​​ന്നും സ്ഥി​​​​​ര​​​​​മാ​​​​​യി ധ്യാ​​​​​ന​​​​​ങ്ങ​​​​​ള്‍ കൂ​​​​​ടാ​​​​​റു​​​​​ണ്ടെ​​​​​ന്നു​​​​​മു​​​​​ള്ള പ്ര​​​​​ചാ​​​​​ര​​​​​ണ​​​​​വും ശ​​​​​രി​​​​​യ​​​​​ല്ലെ​​​​​ന്ന് ഇ​​​​​ട​​​​​വ​​​​​ക നേ​​​​​തൃ​​​​​ത്വം വ്യ​​​​​ക്ത​​​​​മാ​​​​​ക്കി. പ​​​​​ള്ളി​​​​​തി​​​​​രു​​​​​ക​​​​​ര്‍മ​​​​​ങ്ങ​​​​​ളി​​​​​ലെ നി​​​​​ത്യ​​​​​പ​​​​​ങ്കാ​​​​​ളി​​​​​യാ​​​​​യോ, മ​​​​​താ​​​​​ധ്യാ​​​​​പി​​​​​ക​​​​​യാ​​​​​യോ ജോ​​​​​ളി​​​​​യെ ചി​​​​​ത്രീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത് വ്യാ​​​​​ജ​​​​​മാ​​​​​ണെ​​​​​ന്നും മു​​​​​ത​​​​​ല​​​​​ടെു​​​​​പ്പി​​​​​നു​​​​​ള്ള ശ്ര​​​​​മ​​​​​മാ​​​​​ണ് വ്യാ​​​​​ജ​​​​​വാ​​​​​ർ​​​​​ത്ത പ്ര​​​​​ച​​​​​രി​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നു പി​​​​​ന്നി​​​​​ലെ​​​​​ന്നും പ്ര​​​​​സ്താ​​​​​വ​​​​​ന​​​​​യി​​​​​ല്‍ ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ട്ടി.

അ​​​​​തേ​​​​​സ​​​​​മ​​​​​യം, ഇ​​​​വ​​​​ർ ​ന​​​​​ട​​​​​ത്തി​​​​​യെ​​​​​ന്നു പ​​​​​റ​​​​​യ​​​​​പ്പെ​​​​​ടു​​​​​ന്ന കൊ​​​​​ടും​​​​​ക്രൂ​​​​​ര​​​​​ത​​​​​ക​​​​​ള്‍ക്ക് ക​​​​​ത്തോ​​​​​ലി​​​​​ക്കാ സ​​​​​ഭ​​​​​യോ, സ​​​​​ഭാ അ​​​​​ധി​​​​​കാ​​​​​രി​​​​​ക​​​​​ളോ, ഇ​​​​​ട​​​​​വ​​​​​ക​​​​​വി​​​​​കാ​​​​​രി​​​​​മാ​​​​രോ, ഇ​​​​​ട​​​​​വ​​​​​കാം​​​​​ഗ​​​​​ങ്ങ​​​​​ളോ സ​​​​​മാ​​​​​ധാ​​​​​നം ബോ​​​​​ധി​​​​​പ്പി​​​​​ക്കേ​​​​​ണ്ട കാ​​​​​ര്യ​​​​​മി​​​​​ല്ല. മ​​​​​നു​​​​​ഷ്യ​​​​​ത്വ​​​​​ത്തി​​​​​നെ​​​​​തി​​​​​രേ ചെ​​​​​യ്യു​​​​​ന്ന ഹീ​​​​​ന​​​​​കൃ​​​​​ത്യ​​​​​ങ്ങ​​​​​ള്‍ മ​​​​​ത​​​​​ത്തി​​​​​ന്‍റെ​​​​​യും ജാ​​​​​തി​​​​​യു​​​​​ടേ​​​​​യും പേ​​​​​രി​​​​​ല്‍ ച​​​​​ര്‍ച്ച​​​​​യാ​​​​​ക്ക​​​​​പ്പെ​​​​​ടു​​​​​ന്ന​​​​​ത് വ​​​​​ള​​​​​രെ അ​​​​​പ​​​​​ക​​​​​ട​​​​​ക​​​​​ര​​​​​മാ​​​​​യ പ്ര​​​​​വ​​​​​ണ​​​​​ത​​​​​യാ​​​​​ണ്. ഇ​​​​​ത്ത​​​​​രം കു​​​​​റ്റ​​​​​വാ​​​​​ളി​​​​​ക​​​​​ള്‍ ഉ​​​​​ണ്ടാ​​​​​കു​​​​​ന്ന സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​ങ്ങ​​​​​ള്‍ ഇ​​​​​ല്ലാ​​​​​താ​​​​​ക്കാ​​​​​നും അ​​​​​ത്ത​​​​​ര​​​​​ക്കാ​​​​​ര്‍ നി​​​​​യ​​​​​മ​​​​​ത്തി​​​​​ന്‍റെ പി​​​​​ടി​​​​​യി​​​​​ല്‍നി​​​​​ന്നു ര​​​​​ക്ഷ​​​​​പ്പെ​​​​​ടാ​​​​​തി​​​​​രി​​​​​ക്കാ​​​​​നു​​​​​മാ​​​​​ണ് എ​​​​​ല്ലാ​​​​​വ​​​​​രും സ​​​​​ഹ​​​​​ക​​​​​രി​​​​​ക്കേ​​​​​ണ്ട​​​​​ത്.

കൂ​​​​​ട​​​​​ത്താ​​​​​യി, കോ​​​​ട​​​​ഞ്ചേ​​​​രി ഇ​​​​​ട​​​​​വ​​​​​കാം​​​​​ഗ​​​​​ങ്ങ​​​​​ളും പൊ​​​​​തു സ​​​​​മൂ​​​​​ഹ​​​​​വും അ​​​​​പ്ര​​​​​കാ​​​​​രം​​​​​ത​​​​​ന്നെ​​​​​യാ​​​​​ണ് ഇ​​​​​തു​​​​​വ​​​​​രെ പ്ര​​​​​വ​​​​​ര്‍ത്തി​​​​​ച്ച​​​​​ത്. ഈ ​​​​​സ്ത്രീ ​പ​​​​​ള്ളി​​​​​യി​​​​​ല്‍ വ​​​​​രി​​​​​ക​​​​​യും പൊ​​​​​തു​​​​​വാ​​​​​യി​​​​​ട്ടു​​​​​ള്ള ആ​​​​​ചാ​​​​​രാ​​​​​നു​​​​​ഷ്ഠാ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ല്‍ അ​​​​​വ​​​​​രു​​​​​ടെ സൗ​​​​​ക​​​​​ര്യ​​​​​ത്തി​​​​​ന​​​​​നു​​​​​സ​​​​​രി​​​​​ച്ച് പ​​​​​ങ്കെ​​​​​ടു​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്തി​​​​​ട്ടു​​​​​ണ്ട്. സ​​​​​മൂ​​​​​ഹ​​​​​ത്തി​​​​​ല്‍ മാ​​​​​ന്യ​​​​​യാ​​​​​യി പ്ര​​​​​ത്യ​​​​​ക്ഷ​​​​​പ്പെ​​​​​ടാ​​​​​ന്‍ അ​​​​​വ​​​​​ര്‍ വി​​​​​ശ്വാ​​​​​സ​​​​​ത്തെ ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ചു എ​​​​​ന്നു മാ​​​​​ത്രം. മ​​​​​റ്റു​​​​​വി​​​​​ശ്വാ​​​​​സി​​​​​ക​​​​​ളി​​​​​ല്‍നി​​​​​ന്നു വ്യ​​​​​ത്യ​​​​​സ്ത​​​​​മാ​​​​​യി അ​​​​​വ​​​​​ര്‍ ഒ​​​​​രു പ്ര​​​​​ത്യേ​​​​​ക പ​​​​​ദ​​​​​വി​​​​​യോ ജോ​​​​​ലി​​​​​യോ ഒ​​​​​ന്നും കൂ​​​​​ട​​​​​ത്താ​​​​​യി ഇ​​​​​ട​​​​​വ​​​​​ക​​​​​യി​​​​​ല്‍ നി​​​​​ര്‍വ​​​​​ഹി​​​​​ച്ചി​​​​​ട്ടി​​​​​ല്ല.

അ​​​​​വ​​​​​രു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട എ​​​​​ല്ലാ​​​​​വ​​​​​രേ​​​​​യും ക​​​​​ബ​​​​​ളി​​​​​പ്പി​​​​​ച്ചു​​​​​കൊ​​​​​ണ്ട് 20 വ​​​​​ര്‍ഷം നാ​​​​​നാ​​​​​ജാ​​​​​തി മ​​​​​ത​​​​​സ്ഥ​​​​​ര്‍ക്കി​​​​​ട​​​​​യി​​​​​ല്‍ യാ​​​​​തൊ​​​​​രു സം​​​​​ശ​​​​​യ​​​​​വും സൃ​​​​​ഷ്ടി​​​​​ക്കാ​​​​​തെ ജീ​​വി​​​​​ക്കാ​​​​​ന്‍ അ​​​​​വ​​​​​ര്‍ക്ക് ക​​​​​ഴി​​​​​ഞ്ഞു​​​​​വെ​​​​​ന്ന​​​​​ത് എ​​​​​ല്ലാ​​​​​വ​​​​​രേ​​​​​യും ഭ​​​​​യ​​​​​പ്പെ​​​​​ടു​​​​​ത്തു​​​​​ന്ന​​​​​താ​​​​​ണെ​​​​​ന്നും പ്ര​​​​​സ്താ​​​​​വ​​​​​ന​​​​​യി​​​​​ല്‍ ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ട്ടി.