കോഴിക്കോട്: അതിപ്രധാന കേസുകളിൽ പ്രതികളെ പിടികൂടാൻ പോലീസ് സ്വീകരിക്കുന്ന അന്വേഷണരീതിയാണ് ടവർ ഡംപ് പരിശോധന. സംശയിക്കുന്നവരുടെ പട്ടിക തയാറാക്കി അവരുടെ മൊബൈൽ നമ്പറുകൾ ശേഖരിക്കുകയാണ് ആദ്യപടി. പിന്നീട് പ്രസ്തുത നമ്പറുകളിൽനിന്ന് വിളിച്ചതും സ്വീകരിച്ചതുമായ വിളികളുടെ വിശദാംശം ബന്ധപ്പെട്ട മൊബൈൽനിന്ന് ശേഖരിക്കും.
എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ രേഖാമൂലം ആവശ്യപ്പെട്ടാൽ വിവരങ്ങൾ നൽകണം. ഇങ്ങനെ ലഭിക്കുന്ന നിശ്ചിത കാലത്തെ കോളുകളിൽനിന്ന് സംശയമുള്ളവരുടെ ലിസ്റ്റ് തയാറാക്കും. സംശയിക്കുന്നവർ ഏതെല്ലാം ദിവസങ്ങളിൽ ഏതെല്ലാം സമയത്ത് പരസ്പരം ഫോണിൽ ബന്ധപ്പെട്ടിരുന്നു, അവർഏതെല്ലാം ടവറിനു കീഴിലായിരുന്നു തുടങ്ങിയ വിവരങ്ങളുടെ ചാർട്ട് തയാറാക്കും. പ്രതികൾ കുറ്റം നിഷേധിക്കുന്ന സമയങ്ങളിൽ ഈ ചാർട്ട് കാണിച്ചാണ് കുറ്റം തെളിയിക്കുക. പ്രതികൾ ഒരുമിച്ച് സഞ്ചരിച്ചത് എവിടേക്കെല്ലാം , എത്ര സമയം ഓരോ സ്ഥലത്തും ചെലവഴിച്ചു തുടങ്ങിയ വിശദാംശങ്ങളും ടവർ ഡംപ് പരിശോധനയിൽ കണ്ടെത്താനാകും. ടി.പി. ചന്ദ്രശേഖരൻ വധകേസിൽ പലപ്രതികളെ കണ്ടെത്തിയത് ടവർഡംപ് പരിശോധനയിലൂടെയാണ്.
കുരുക്കിലാക്കും ടവർ ഡംപ്
12:44 AM Oct 09, 2019 | Deepika.com