കൊച്ചി: ഇന്ത്യ ഒപ്പിടാനൊരുങ്ങുന്ന ആർസിഇപി കർഷകവിരുദ്ധ കരാറിനെതിരേ സംസ്ഥാനതല പ്രക്ഷോഭപരിപാടികൾ ആവിഷ്കരിക്കാൻ വിവിധ സ്വതന്ത്ര കർഷകസംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന നേതൃസമ്മേളനം നാളെ ഉച്ചകഴിഞ്ഞു രണ്ടിനു കോട്ടയം പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ നടക്കും. സംസ്ഥാന ചെയർമാൻ ഷെവലിയാർ അഡ്വ. വി.സി.സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യും.
വൈസ് ചെയർമാൻ ഡിജോ കാപ്പൻ അധ്യക്ഷതവഹിക്കും. സംസ്ഥാന ജനറൽ കണ്‍വീനർ പി.ടി. ജോണ്‍, ദേശീയ സംസ്ഥാന നേതാക്കളായ അഡ്വ. ബിനോയ് തോമസ്, ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കൽ, ഫാ. ജോസ് കാവനാടി, അഡ്വ. പി.പി. ജോസഫ്, വി.വി. അഗസ്റ്റിൻ, മുതലംതോട് മണി, കള്ളിയത്ത് അബ്ദുൾ സത്താർ ഹാജി, ജോസ് ആനിത്തോട്ടം, യു. ഫൽഗുണൻ, അഡ്വ. ജോണ്‍ ജോസഫ്, വിളയോടി വേണുഗോപാൽ, ജോർജ് ജോസഫ് തെള്ളിയിൽ, ബേബി സഖറിയാസ്, മിനി മോഹൻ, ടി. പീറ്റർ, കെ. ജീവാനന്ദൻ, ജോയി കണ്ണഞ്ചിറ, ജന്നറ്റ് മാത്യു, പ്രഫ ചാക്കോ കേളംപറന്പിൽ, ജോയി നിലന്പൂർ, ഷബീർ ടി. കൊണ്ടോട്ടി, ഗോവിന്ദ ഭട്ട് കാസർഗോഡ്, രാജു സേവ്യർ, വി.ജെ. ലാലി എന്നിവർ സംസാരിക്കും.
നാളെ രാവിലെ 10ന് രാഷ്ട്രീയ കിസാൻ മഹാസംഘ് ദേശീയ കർഷക കണ്വൻഷൻ ഡൽഹിയിൽ വിളിച്ചുചേർത്തിട്ടുണ്ട്. ദീൻദയാൽ ഉപാധ്യായ മാർഗിലെ എൻ.ഡി. തിവാരി ഭവനിൽ ചേരുന്ന കർഷകനേതൃസമ്മേളനം ദേശീയ ചെയർമാൻ ശിവകുമാർ ശർമ കക്കാജി ഉദ്ഘാടനം ചെയ്യും. ഇന്ത്യയിലെ 170ൽ പരം കർഷകസംഘടനയുടെ ദേശീയനേതാക്കൾ പങ്കെടുക്കും. സംസ്ഥാനതല കർഷക നേതൃസമ്മേളനത്തിൽ വിവിധ കർഷകസംഘടനാ പ്രതിനിധികളും കർഷക ആഭിമുഖ്യമുള്ള ഇതര പ്രസ്ഥാനങ്ങളും പങ്കുചേരണമെന്നു സംസ്ഥാന കണ്‍വീനർ അഡ്വ. ബിനോയ് തോമസ് ആവശ്യപ്പെട്ടു.
രാഷ്ട്രീയ കിസാൻ മഹാസംഘ് നേതൃസമ്മേളനം നാളെ കോട്ടയത്ത്
12:44 AM Oct 09, 2019 | Deepika.com