ഐ​എം​എ ബ്ല​ഡ് ബാ​ങ്ക് ഉ​പ​ന്യാ​സ മ​ത്സ​രം: വിജയികളെ പ്രഖ്യാപിച്ച

11:51 PM Oct 08, 2019 | Deepika.com
കൊ​​​ച്ചി: യു​​​വ​​​ത​​​ല​​​മു​​​റ​​യ്ക്ക് ര​​​ക്ത​​​ദാ​​​ന​​​ത്തി​​​ന്‍റെ മൂ​​​ല്യ​​​വും സു​​​ര​​​ക്ഷ​​​യും സം​​​ബ​​​ന്ധി​​​ച്ച് അ​​​വ​​​ബോ​​​ധം സൃ​​​ഷ്ടി​​​ക്കു​​​ന്ന​​​തി​​​ന് കൊ​​​ച്ചി ഐ​​​എം​​​എ ബ്ല​​​ഡ് ബാ​​​ങ്കി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ -സു​​​ര​​​ക്ഷി​​​ത​​​മാ​​​യ ര​​​ക്ത​​​ദാ​​​നം- എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​യി സം​​​ഘ​​​ടി​​​പ്പി​​​ച്ച സം​​​സ്ഥാ​​​ന​​ത​​​ല ഉ​​​പ​​​ന്യാ​​​സ മ​​​ത്സ​​​ര​​​ത്തി​​​ൽ പൂ​​​ത്തോ​​​ട്ട എ​​​സ്എ​​​സ് കോ​​​ളേ​​​ജി​​​ലെ ഗ്രീ​​​ഷ്മ എം. ​​​ഷാ​​​ജ​​​ൻ ഒ​​​ന്നാം സ്ഥാ​​​നം നേ​​​ടി. ലി​​​സി കോ​​​ള​​​ജ് ഓ​​​ഫ് ഫാ​​​ർ​​​മ​​​സി​​​യി​​​ലെ ശ​​​ര​​​ണ്യ സു​​​രേ​​​ഷ്, ഇ​​​ട​​​പ്പ​​​ള്ളി ഗ​​​വ​​​ണ്‍​മെ​​​ന്‍റ് ഹ​​​യ​​​ർ ​സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ളി​​​ലെ അ​​​ർ​​​ഷി​​​ത നൂ​​​ർ എ​​​ന്നി​​​വ​​​രാ​​​ണ് ര​​​ണ്ടും മൂ​​​ന്നും സ്ഥാ​​​നം ക​​​ര​​​സ്ഥ​​​മാ​​​ക്കി​​​യ​​​വ​​​ർ.

ഐ​​​എം​​​എ ബ്ല​​​ഡ് ബാ​​​ങ്കി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ച്ച ദേ​​​ശീ​​​യ ര​​​ക്ത​​​ദാ​​​ന വാ​​​രാ​​​ച​​​ര​​​ണ​​​ത്തി​​​ന്‍റെ സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ഐ​​​എം​​​എ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ഡോ. ​​​എം.​​​ഇ. സു​​​ഗ​​​ത​​​ൻ വി​​​ജ​​​യി​​​ക​​​ൾ​​​ക്കു​​​ള്ള സ​​​മ്മാ​​​ന​​​ദാ​​​നം നി​​​ർ​​​വ​​​ഹി​​​ച്ചു. സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​നം ജെ​​​യി​​​ൻ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി പ്രോ ​​​വൈ​​​സ് ചാ​​​ൻ​​​സി​​​ല​​​ർ ഡോ. ​​​ജെ. ല​​​ത ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

ച​​​ട​​​ങ്ങി​​​ൽ ബ്ല​​​ഡ് ബാ​​​ങ്ക് മെ​​​ഡി​​​ക്ക​​​ൽ ഓ​​​ഫീ​​​സ​​​ർ ഡോ. ​​​ഏ​​​ബ്ര​​​ഹാം വ​​​ർ​​​ഗീ​​​സ്, ബ്ല​​​ഡ് ബാ​​​ങ്ക് ചെ​​​യ​​​ർ​​​മാ​​​ൻ ഡോ. ​​​കെ. നാ​​​രാ​​​യ​​​ണ​​​ൻ കു​​​ട്ടി, ഡോ. ​​​സു​​​നി​​​ൽ കെ. ​​​മ​​​ത്താ​​​യി, ഐ​​​എം​​​എ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ. ​​​ഹ​​​നീ​​​ഷ് മീ​​​രാ​​​സ, മ​​​ഹാ​​​ത്മ സ്റ്റ​​​ഡി സ​​​ർ​​​ക്കി​​​ൾ മേ​​​ധാ​​​വി എം.​ ​​ര​​​ഞ്ജി​​​ത് കു​​​മാ​​​ർ, തേ​​​വ​​​ര എ​​​സ്എ​​​ച്ച് കോ​​​ള​​​ജ് പ്രി​​​ൻ​​​സി​​​പ്പ​​ൽ റ​​വ. ഡോ. ​​​പ്ര​​​ശാ​​​ന്ത് പാ​​​ല​​​യ്ക്കാ​​​പ്പി​​​ള്ളി, ഡോ. ​​​ഫി​​​ലി​​പ് ജോ​​​ണ്‍ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.