ക്രൈസ്തവ സന്യാസം: കെസിബിസി സിന്പോസിയം നാളെ
11:51 PM Oct 08, 2019 | Deepika.com
കൊച്ചി: കെസിബിസി സെക്രട്ടേറിയറ്റും ഐക്യജാഗ്രതാ കമ്മീഷനും ചേർന്ന് ക്രൈസ്തവ സന്യാസം പൗരാവകാശവിരുദ്ധമോ’ എന്ന വിഷയത്തിൽ നാളെ പാലാരിവട്ടം പിഒസിയിൽ സിന്പോസിയം നടത്തും. ഉച്ചകഴിഞ്ഞ് 3.30ന് ആരംഭിക്കുന്ന സിന്പോസിയത്തിൽ സാമൂഹ്യപ്രവർത്തക ദയാബായ്, യുസി കോളജിലെ മലയാളം വിഭാഗം പ്രഫസർ ഡോ. മ്യൂസ് മേരി ജോർജ് എന്നിവർ വിഷയാവതരണം നടത്തും. റവ. ഡോ. അഗസ്റ്റിൻ പാംപ്ലാനി മോഡറേറ്ററാകും.