പിറവം പള്ളിയിൽ യാക്കോബായ വിശ്വാസിയുടെ സംസ്കാരം നടത്തി
11:51 PM Oct 08, 2019 | Deepika.com
പിറവം: സഭാതർക്കത്തെത്തുടർന്നു കളക്ടറുടെ നിയന്ത്രണത്തിലുള്ള പിറവം വലിയ പള്ളിയിൽ യാക്കോബായ വിശ്വാസിയുടെ സംസ്കാരം പ്രത്യേകാനുമതിയോടെ നടത്തി. കളമ്പൂർ പട്ടകുന്നേൽ തങ്കമ്മയുടെ (73) സംസ്കാരമാണു നടത്തിയത്. സംസ്കാര ശുശൂഷകൾ യാക്കോബായ വൈദികരുടെ നേതൃത്വത്തിൽ വസതിയിലും ചാപ്പലിലും നടത്തിയശേഷമാണു വലിയ പള്ളിയിലെത്തിച്ചത്. ഏതാനും പേരെ മാത്രമാണ് പള്ളിമുറ്റത്തേക്കു പോലീസ് പ്രവേശിപ്പിച്ചത്.