തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫും യുഡിഎഫും പരസ്പര ധാരണയിലാണു മത്സരിക്കുന്നതെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള.
ഇരു മുന്നണികളും കുപ്രചാരണങ്ങളിലൂടെ ബിജെപിയുടെമേൽ കുറ്റം ആരോപിക്കുകയാണെന്നും സിപിഎമ്മിന് ഇപ്പോഴത്തെ വോട്ടുകൾ തന്നെ നിലനിർത്താൻ സാധിക്കാത്തതുകൊണ്ടാണിതെന്നും അദ്ദേഹം പറഞ്ഞു.
എൻഡിഎയുടെ സ്ഥാനാർഥികൾ ദുർബലർ എന്നുപറയുന്നതു ദുരുദ്ദേശ്യത്തോടെയാണ്. ഓരോ തെരഞ്ഞെടുപ്പ് കഴിയുന്തോറും സിപിഎം തകർന്നു തരിപ്പണമാവുകയാണ്.
എന്നാൽ, ഓരോ തെരഞ്ഞെടുപ്പു കഴിയുന്തോറും ബിജെപിയുടെ വോട്ട് വർധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ്- യുഡിഎഫ് ധാരണ: പി.എസ്. ശ്രീധരൻപിള്ള
11:27 PM Oct 08, 2019 | Deepika.com