കോ​ള​ജ് ബ​സ് മ​റി​ഞ്ഞ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു

01:30 AM Oct 07, 2019 | Deepika.com
അതി​​​ര​​​പ്പി​​​ള്ളി: ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട ക്രൈ​​​സ്റ്റ് കോ​​​ള​​​ജി​​​ലെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ സ​​​ഞ്ച​​​രി​​​ച്ച മി​​​നി ബ​​​സ് മ​​​ല​​​ക്ക​​​പ്പാ​​​റ പെ​​​രും​​​പാ​​​റ​​​യി​​​ൽ മ​​​റി​​​ഞ്ഞ് ഒ​​​രു വി​​​ദ്യാ​​​ർ​​​ഥി​​​നി ത​​​ത്ക്ഷ​​​ണം മ​​​രി​​​ച്ചു. എം​​​എ​​​സ്ഡ​​​ബ്ലി​​​യു​​​വി​​​നു പ​​​ഠി​​​ക്കു​​​ന്ന പു​​​ല്ലൂ​​​ർ ഉൗ​​​ര​​​കം പൊ​​​ഴോ​​​ലി​​​പ്പ​​​റ​​​ന്പി​​​ൽ വ​​​ർ​​​ഗീ​​​സി​​​ന്‍റെ മ​​​ക​​​ൾ ആ​​​ൻ​​​സി (21)യാ​​​ണു മ​​​രി​​​ച്ച​​​ത്.

മ​​​ല​​​ക്ക​​​പ്പാ​​​റ​​​യ്ക്ക​​​ടു​​​ത്ത് പെ​​​രു​​മ്പാ​​റ​​​യി​​​ൽ ഇ​​​ന്ന​​​ലെ വൈ​​​കു​​ന്നേ​​രം 4.45നാ​​​യി​​രു​​ന്നു അ​​​പ​​​ക​​​ടം. സോ​​​ഷ്യ​​​ൽ വ​​​ർ​​​ക്ക് ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റി​​​ലെ വി​​​ദ്യാ​​​ർ​​​ഥിക​​​ൾ മ​​​ല​​​ക്ക​​​പ്പാ​​​റ​​​യി​​​ൽ പ​​​ത്തു ദി​​​വ​​​സ​​​ത്തെ സ​​​ഹ​​​വാ​​​സ ക്യാ​​​മ്പി​​​നു​​​ശേ​​​ഷം തി​​​രി​​​കെ കോ​​​ള​​​ജി​​​ലേ​​​ക്കു വ​​​രുന്പോഴാ​​​ണ് അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പെ​​​ട്ട​​​ത്.

മൂ​​​ന്ന് ആ​​​ണ്‍​കു​​​ട്ടി​​​ക​​​ളും 17 പെ​​​ണ്‍​കു​​​ട്ടി​​​ക​​​ളും ര​​​ണ്ട് അ​​​ധ്യാ​​​പ​​​ക​​​രു​​​മ​​​ട​​​ക്കം 22 പേ​​​രാ​​​ണു ര​​​ണ്ടു ഡ്രൈ​​​വ​​​ർ​​​മാ​​​രെ കൂ​​​ടാ​​​തെ ബ​​​സി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്.

പെ​​​രു​​​മ്പാ​​​റ​​​യി​​​ൽ വ​​​ള​​​വു തി​​​രി​​​യു​​​ന്ന​​​തി​​​നി​​​ടെ നി​​​യ​​​ന്ത്ര​​​ണം​​വി​​​ട്ട ബ​​​സ് വൈ​​​ദ്യു​​​തി​​​ക്കാ​​​ലി​​​ൽ ഇ​​​ടി​​​ച്ചു മ​​​റി​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു. കൂ​​​ടു​​​ത​​​ൽ പ​​​രി​​​ക്കേ​​​റ്റ അ​​​ക്ഷ, സോ​​​ഫി​​​യ, ന​​​വ്യ, സ​​​ജ​​​ന, സ്റ്റെ​​​ഫി, ജി​​​യൊ, വി​​​ഷ്ണു എ​​​ന്നി​​​വ​​​രെ ചാ​​​ല​​​ക്കു​​​ടി സെ​​​ന്‍റ് ജ​​യിം​​​സ് ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്കു മാ​​​റ്റി.
ആ​​​ൻ​​​സി​​​യു​​​ടെ അ​​​മ്മ: നൈ​​​നി. സ​​​ഹോ​​​ദ​​​ര​​​ൻ: ആ​​​ൽ​​​ബി​​​ൻ വ​​​ർ​​​ഗീ​​​സ്.