സര്‍ക്കാര്‍ സംവിധാനം നോക്കുകുത്തി; ആരോഗ്യ ഇൻഷ്വറന്‍സിനായുള്ള പരിശോധന സ്വകാര്യ ലാബിൽ

01:07 AM Oct 07, 2019 | Deepika.com
കോ​ഴി​ക്കോ​ട്: കേ​ന്ദ്ര​സ​ര്‍ക്കാ​ര്‍ പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ എ​ച്ച്എ​ല്‍എ​ല്‍ ലൈ​ഫ് കെ​യ​ര്‍ ലി​മി​റ്റ​ഡി​ന്‍റെ സം​രം​ഭ​മാ​യ ഹി​ന്ദ്‌ ലാ​ബ്സ് ഡ​യ​ഗ്നോ​സ്റ്റി​ക് സെ​ന്‍റ​റി​നെ ആ​രോ​ഗ്യ ഇൻഷ്വറൻസി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കു​ന്ന​താ​യി പ​രാ​തി.

ഇ​തു മൂ​ലം ഗു​ണ​ഭോ​ക്താ​ക്ക​ളാ​യ രോ​ഗി​ക​ള്‍ക്ക് പു​റ​ത്തെ സ​ഹ​ക​ര​ണ​സം​ഘ ലാ​ബി​നെ ആ​ശ്ര​യി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്. ഇ​തി​ല്‍പ​ല​തും രാ​ഷ്‌​ട്രീ​യ​പാ​ര്‍ട്ടി നേ​താ​ക്ക​ളു​മാ​യും ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യും അ​ടു​ത്ത ബ​ന്ധ​മു​ള്ള​വ​ര്‍ ന​ട​ത്തു​ന്ന​താ​ണ്.

നി​ല​വി​ല്‍ ആ​രോ​ഗ്യ ഇൻഷ്വറ ൻസി​ല്‍ ഉ​ള്‍പ്പെ​ടു​ന്ന രോ​ഗി​ക​ള്‍ക്ക് റോ​ഡ് മു​റി​ച്ചു ക​ട​ന്ന് ലാ​ബി​നെ ആ​ശ്ര​യി​ക്കേ​ണ്ട സ്ഥി​തി​യാ​ണ്. ആ​ശു​പ​ത്രി​ക്കു​ള്ളി​ലെ ലാ​ബു​ക​ളി​ലു​ള്ള​തി​നേ​ക്കാ​ള്‍ അ​ധി​ക​നി​ര​ക്കാ​ണ് പ​രി​ശോ​ധ​ന​യ്ക്കു സ്വ​കാ​ര്യ ലാ​ബു​ക​ള്‍ ഈ​ടാ​ക്കു​ന്ന​ത്.

സ​ര്‍ക്കാ​ര്‍ പ​ദ്ധ​തി​ക​ളു​ടെ ആ​ദ്യ​പ​രി​ഗ​ണ​ന ആ​ശു​പ​ത്രി​ക്കു​ള്ളി​ലെ ലാ​ബു​ക​ള്‍ക്ക് കൊ​ടു​ക്ക​ണ​മെ​ന്ന ച​ട്ടം​പോ​ലും കാ​റ്റി​ല്‍ പ​റ​ത്തി​യാ​ണി​ത്. ഇ​ത് സ്വ​കാ​ര്യ ലാ​ബും ഡോ​ക്ട​ര്‍മാ​ര്‍ ഉ​ള്‍പ്പെ​ടെ​യു​ള്ള​വ​രു​മാ​യു​ള്ള ധാ​ര​ണ​യു​ടെ ഭാ​ഗ​മാ​ണെ​ന്നാ​ണ് ആ​രോ​പ​ണം.

ഓ​രോ വ​ര്‍ഷ​വും ഇ ​ടെ​ന്‍ഡ​ര്‍ വ​ഴി തെ​രെ​ഞ്ഞെ​ടു​ക്കു​ന്ന മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ക്ക​നു​സൃ​ത​മാ​യ ഇൻഷ്വറൻസി​ല്‍ സേ​വ​ന​ദാ​താ​ക്ക​ള്‍ക്കാ​ണ് പ​ദ്ധ​തി നി​ര്‍വ​ഹ​ണ ചു​മ​ത​ല ന​ല്‍കു​ന്ന​ത്. എ​ന്നാ​ല്‍ ഇ​ത്ത​വ​ണ ടെ​ന്‍ഡ​ര്‍ വി​ളി​ച്ച​പ്പോ​ള്‍ ഹി​ന്ദ്‌​ലാ​ബ്സി​നെ ഉ​ള്‍പ്പെ​ടു​ത്താ​തെ പു​റ​ത്തെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ന് ന​ല്‍കു​ക​യാ​യി​രു​ന്നു. കൂ​ടാ​തെ മാ​തൃ ശി​ശു സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ല്‍ ടെ​ന്‍ഡ​ര്‍ പോ​ലും വി​ളി​ക്കാ​തെ ഇ​തേ ലാ​ബി​നെ തെരഞ്ഞെ​ടു​ക്കു​ക​യും ചെ​യ്തു. പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യി​ട്ടു കൂ​ടി എ​ന്തു​കൊ​ണ്ടാ​ണ് ഹി​ന്ദ്‌ ലാ​ബ്സി​നെ പ​രി​ഗ​ണി​ക്കാ​ത്ത​തെ​ന്ന് വ്യ​ക്ത​മ​ല്ല. ലാ​ബു​ക​ളി​ല്‍ വ​ലി​യ തി​ര​ക്ക​നു​ഭ​വ​പ്പെ​ടു​ന്ന​ത് ഒ​ഴി​വാ​ക്കാ​നാ​ണ് മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ല്‍ ഹി​ന്ദ്‌​ലാ​ബ്സി​ന്‍റെ ല​ബോ​റ​ട്ട​റി​ക​ള്‍ ആ​രം​ഭി​ക്കാ​ന്‍ സ​ര്‍ക്കാ​ര്‍ തീ​രു​മാ​നി​ച്ച​ത്. പെ​ട്ടെ​ന്ന് പ​രി​ശോ​ധ​ന​ഫ​ലം ല​ഭി​ക്കാ​നും തി​ര​ക്ക് ഒ​ഴി​വാ​ക്കാ​നും സ്വ​കാ​ര്യ​മേ​ഖ​ല​യി​ലെ ചൂ​ഷ​ണം ത​ട​യാ​നും രോ​ഗി​ക​ള്‍ക്ക് കു​റ​ഞ്ഞ നി​ര​ക്കി​ല്‍ കൃ​ത്യ​ത​യാ​ര്‍ന്ന സേ​വ​നം ല​ഭി​ക്കാ​നു​മാ​ണ് ഹിന്ദ്‌ലാബ്സ് ല​ബോ​റ​ട്ട​റി​ക​ള്‍ മെ​ഡി​ക്ക​ല്‍കോ​ള​ജി​ല്‍ തു​ട​ങ്ങി​യ​ത്.

കു​റ​ഞ്ഞ നി​ര​ക്കി​ല്‍ ല​ബോ​റ​ട്ട​റി പ​രി​ശോ​ധ​ന​ക​ളും അ​ത്യാ​ധു​നി​ക അ​ള്‍ട്രാ​സൗ​ണ്ട് സ്കാ​ന്‍ തു​ട​ങ്ങി​യ സം​വി​ധാ​ന​ങ്ങ​ളും 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍ത്തി​ക്കു​ന്ന ലാ​ബി​ല്‍നി​ന്ന് ല​ഭ്യ​മാ​ണ്. എ​ന്നാ​ല്‍ പ​ല​പ്പോ​ഴും ഡോ​ക്ട​ര്‍മാ​രും ജീ​വ​ന​ക്കാ​രും നി​ര്‍ദേ​ശി​ക്കു​ന്ന ലാ​ബു​ക​ളി​ല്‍ പോ​കേ​ണ്ട അ​വ​സ്ഥ​യാ​ണ് പാ​വ​പ്പെ​ട്ട രോ​ഗി​ക​ള്‍ക്കു​ള്ള​ത്. ഇ​വി​ടെ​നി​ന്നു പ​രി​ശാ​ധി​ച്ച​ഫ​ലം മാ​ത്ര​മേ ആ​രോ​ഗ്യ​ഇൻഷ്വറൻസി​നായി പ​രി​ഗ​ണി​ക്കൂ​വെ​ന്നും ചി​ല​ര്‍ തെ​റ്റാ​യി പ​റ​ഞ്ഞു​ പ​ര​ത്തു​ന്നു​ണ്ട്.