വി​​​​ശു​​​​ദ്ധ​​​​പ​​​​ദ പ്ര​​​​ഖ്യാ​​​​പ​​​​ന​​​​ത്തി​​​​നു മ​​​​ല​​​​യാ​​​​ള​​​​ത്തി​​​​ന്‍റെ മ​​​​ധു​​​​ര​​​​ഗാ​​​​നം

01:07 AM Oct 07, 2019 | Deepika.com
തൃ​​​​ശൂ​​​​ർ: വി​​​​ശു​​​​ദ്ധി​​​​യു​​​​ടെ പൊ​​​​ൻ​​​​പ്ര​​​​ഭ പ​​​​രി​​​​ല​​​​സി​​​​ക്കു​​​​ന്ന നാ​​​​മ​​​​ക​​​​ര​​​​ണ ച​​​​ട​​​​ങ്ങു​​​​ക​​​​ൾ​​​​ക്കാ​​​​യി പ​​​​ത്രോ​​​​സി​​​​ന്‍റെ സിം​​​​ഹാ​​​​സ​​​​നാ​​​​ങ്ക​​​​ണം അ​​​​ണി​​​​ഞ്ഞൊ​​​​രു​​​​ങ്ങു​​​​മ്പോ​​​​ൾ ഒ​​​​രി​​​​ക്ക​​​​ൽ​​​​കൂ​​​​ടി മ​​​​ല​​​​യാ​​​​ള​​​​ത്തി​​​​ന്‍റെ മ​​​​ധു​​​​ര​​​​ഗീ​​​​തം അ​​​​ന്ത​​​​രീ​​​​ക്ഷ​​​​ത്തി​​​​ൽ മു​​​​ഴ​​​​ങ്ങും. സ്വ​​​​ർ​​​​ഗീ​​​​യ വൃ​​​​ന്ദ​​​​ങ്ങ​​​​ളോ​​​​ടും മാ​​​​ലാ​​​​ഖ​​​​മാ​​​​രോ​​​​ടും ചേ​​​​ർ​​​​ന്ന് വി​​​​ശു​​​​ദ്ധ മ​​​​റി​​​​യം ത്രേ​​​​സ്യ​​​​യെ അ​​​​വ​​​​ർ വാ​​​​ഴ്ത്തി​​​​പ്പാ​​​​ടും.

""ഭാ​​​​ര​​​​ത സ​​​​ഭ​​​​ത​​​​ൻ പ്ര​​​​ഭ​​​​യാം കേ​​​​ര​​​​ള മ​​​​ണ്ണി​​​​ൻ കൃ​​​​പ​​​​യാം
പു​​​​ത്ത​​​​ൻ​​​​ചി​​​​റ​​​​ത​​​​ൻ മ​​​​ക​​​​ളാം മ​​​​റി​​​​യം ത്രേ​​​​സ്യ, വാ​​​​ഴു​​​​ക നീ.''

​​​​വി​​​​ശു​​​​ദ്ധ പ്ര​​​​ഖ്യാ​​​​പ​​​​ന ച​​​​ട​​​​ങ്ങു​​​​ക​​​​ളു​​​​ടെ പ്രാ​​​​രം​​​​ഭ​​​​മാ​​​​യു​​​​ള്ള പ്ര​​​​ദ​​​​ക്ഷി​​​​ണ​​​​സ​​​​മ​​​​യ​​​​ത്താ​​​​ണ് മ​​​​ല​​​​യാ​​​​ള​​​​ത്തി​​​​ന്‍റെ അ​​​​ഭി​​​​മാ​​​​ന​​​​മാ​​​​യ ഈ ​​​​ഗാ​​​​നാ​​​​ലാ​​​​പ​​​​നം. 10 വൈ​​​​ദി​​​​ക​​​​രും 15 സി​​​സ്റ്റ​​​ർ​​​മാ​​​രും 10 കു​​​​ട്ടി​​​​ക​​​​ളും യു​​​​വ​​​​തീ യു​​​​വാ​​​​ക്ക​​​​ളും മു​​​​തി​​​​ർ​​​​ന്ന​​​​വ​​​​രു​​​​മാ​​​​യി 30 പേ​​​​രും ഉ​​​​ൾ​​​​പ്പെ​​​​ടെ 65 അം​​​ഗ ഗാ​​​​യ​​​​ക​​​​സം​​​​ഘ​​​​മാ​​​​ണ് ക​​​​ഴി​​​​ഞ്ഞ ര​​​​ണ്ട​​​​ര​​​​മാ​​​​സ​​​​മാ​​​​യു​​​​ള്ള പ​​​​രി​​​​ശീ​​​​ല​​​​ന​​​​ത്തി​​​​ലൂ​​​​ടെ ഈ ​​​​സ്വ​​​​ർ​​​​ഗീ​​​​യ നി​​​​മി​​​​ഷ​​​​ത്തി​​​​നാ​​​​യി കാ​​​​ത്തി​​​​രി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നു ക്വ​​​​യ​​​​റി​​​​ന്‍റെ ചു​​​​മ​​​​ത​​​​ല​​​​യു​​​​ള്ള ഫാ. ​​​​ബി​​​​നോ​​​​ജ് മു​​​​ള​​​​വ​​​​രി​​​​ക്ക​​​​ലും സ​​​​ഹാ​​​​യി ഡെ​​​​ൽ​​​​റ്റ​​​​സും പ​​​​റ​​​​ഞ്ഞു.

""മ​​​​റി​​​​യം ത്രേ​​​​സ്യ, നീ ​​​​മ​​​​റി​​​​യ​​​​ത്തി​​​​ൻ ത്രേ​​​​സ്യ
പ്രാ​​​​ർ​​​​ത്ഥി​​​​ക്ക​​​​ണ​​​​മേ, നി​​​​ൻ മ​​​​ക്ക​​​​ൾ​​​​ക്കാ​​​​യി നി​​​​ത്യം''

എ​​​​ന്ന കോ​​​​റ​​​​സാ​​​​ണ് പാ​​​​ട്ടി​​​​ന്‍റെ ഹൈ​​​​ലൈ​​​​റ്റ്. ഇ​​​​തു സെ​​​​ന്‍റ് പീ​​​​റ്റേ​​​​ഴ്സ് ച​​​​ത്വ​​​​ര​​​​ത്തി​​​​ൽ ഒ​​​​ത്തു​​​​കൂ​​​​ടു​​​​ന്ന ആ​​​​യി​​​​ര​​​​ക്ക​​​​ണ​​​​ക്കി​​​​നു മ​​​​ല​​​​യാ​​​​ളി​​​​ക​​​​ളു​​​​ൾ​​​​പ്പെ​​​​ടെ ഏ​​​​റ്റു​​​​പാ​​​​ടും.

"" ക്രൂ​​​​ശി​​​​ത​​​​ന്‍റെ സ്നേ​​​​ഹി​​​​തേ
മ​​​​റി​​​​യം ത്രേ​​​​സ്യാ​​​​യേ
തി​​​​രു​​​​ഹൃ​​​​ദ​​​​യ​​​​ത്തി​​​​ൻ തോ​​​​ഴി​​​​യേ
മ​​​​റി​​​​യം ത്രേ​​​​സ്യാ​​​​യേ''

എ​​​​ന്നു തു​​​​ട​​​​ങ്ങു​​​​ന്ന മ​​​​റ്റൊ​​​​രു ഗാ​​​​ന​​​​വും ആ​​​​ല​​​​പി​​​​ക്കു​​​​ന്നു​​​​ണ്ട്. ഇ​​​​രു ഗാ​​​​ന​​​​ങ്ങ​​​​ളു​​​​ടെ​​​​യും ര​​​​ച​​​​ന​​​​യും സം​​​​ഗീ​​​​ത​​​​വും നി​​​​ർ​​​​വ​​​​ഹി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത് ഫാ. ​​​​ബി​​​​നോ​​​​ജ് മു​​​​ള​​​​വ​​​​രി​​​​ക്ക​​​​ലാ​​​​ണ്. സ്ക​​​​റി​​​​യ, എ​​​​ബി​​​​ൻ പ​​​​ള്ളി​​​​ച്ച​​​​ൻ എ​​​​ന്നി​​​​വ​​​​ർ പ​​​​ശ്ചാ​​​​ത്ത​​​​ല സം​​​​ഗീ​​​​തം ഒ​​​​രു​​​​ക്കി​​​​യി​​​​രി​​​​ക്കു​​​​ന്ന ഗാ​​​​ന​​​​ങ്ങ​​​​ൾ യ​​​​ഥാ​​​​ക്ര​​​​മം കെ​​​​സ്റ്റ​​​​റും എം.​​​​ജി.​ ശ്രീ​​​​കു​​​​മാ​​​​റും ആ​​​​ൽ​​​​ബ​​​​ത്തി​​​​ൽ പാ​​​​ടി​​​​യി​​​​രി​​​​ക്കു​​​​ന്നു.

അ​​​​ൽ​​​​ഫോ​​​​ൻ​​​​സാ​​​​മ്മ​​​​യെ വി​​​​ശു​​​​ദ്ധ​​​​യാ​​​​യി പ്ര​​​​ഖ്യാ​​​​പി​​​​ച്ച ച​​​​ട​​​​ങ്ങി​​​​ലും ഗാ​​​​ന​​​​മൊ​​​​രു​​​​ക്കാ​​​​ൻ സ​​​​ഹാ​​​​യി​​​​യാ​​​​യി അ​​​​ന്നു ബ്ര​​​​ദ​​​​റാ​​​​യി​​​​രു​​​​ന്ന ബി​​​​നോ​​​​ജ് ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്ന​​​​ത് ഈ ​​​​ച​​​​രി​​​​ത്ര​​​​നി​​​​യോ​​​​ഗ​​​​ത്തി​​​​നു മ​​​​റ്റൊ​​​​രു നി​​​​മി​​​​ത്ത​​​​മാ​​​​യി.

സെ​​​​ബി മാ​​​​ളി​​​​യേ​​​​ക്ക​​​​ൽ