കൊച്ചി: സിബിഎസ്ഇ സ്കൂൾ വിദ്യാർഥികൾക്ക് ദേശീയതലത്തിൽ കലാമേള സംഘടിപ്പിക്കാൻ സാഹചര്യമൊരുക്കുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. സിബിഎസ്ഇ സ്കൂളുകളുടെ 24-ാമത് കായികമേളയുടെ ലോഗോ പ്രകാശനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കായികമേള ദേശീയതലത്തിൽ നടക്കുന്നുണ്ടെങ്കിലും കലാമേള സംഘടിപ്പിച്ചിട്ടില്ല. സ്മൃതി ഇറാനി മനുഷ്യവിഭവശേഷി വകുപ്പു മന്ത്രിയായിരിക്കെ ശ്രമിച്ചെങ്കിലും നടന്നില്ല. സിബിഎസ്ഇ വിദ്യാർഥികൾക്കും കലാകായിക മേഖലകളിൽ പ്രാവീണ്യം തെളിയിക്കാൻ അവസരങ്ങൾ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
കായികമേള സംഘാടക സമിതി വൈസ് ചെയർമാൻ ജി. രാജ്മോഹൻ അധ്യക്ഷത വഹിച്ചു. ജനറൽ കണ്‍വീനർ ഡോ. ഇന്ദിരാരാജൻ, സംഘാടകസമിതി വൈസ് ചെയർമാൻ സിയാദ് കോക്കർ, കേരള സ്പോർട്സ് കൗണ്‍സിൽ ഭരണസമിതിഅംഗം ജോർജ് തോമസ് തുടങ്ങിയവർ പങ്കെടുത്തു.
ഒക്ടോബർ 31 മുതൽ നവംബർ രണ്ടുവരെയാണ് കായികമേള സംഘടിപ്പിക്കുന്നത്. പെരുന്പാവൂരിലെ പ്രഗതി അക്കാദമി മേളയ്ക്ക് ആതിഥ്യം വഹിക്കും.
ദേശീയതലത്തിൽ സിബിഎസ്ഇ കലാമേള സംഘടിപ്പിക്കും: കേന്ദ്രമന്ത്രി
01:07 AM Oct 07, 2019 | Deepika.com