കട്ടപ്പന: തൊണ്ടയിൽ ബിസ്കറ്റ് കുരുങ്ങി ഒന്നര വയസുകാരൻ മരിച്ചു. നരിയന്‍പാറ അലൻ സ്റ്റോഴ്സ് ഉടമ നരിയന്‍പാറ വീരാശേരിയിൽ അനീഷിന്റെ മകൻ അമൽ ആണ് മരിച്ചത്.
ശനിയാഴ്ച വൈകുന്നേരം ബിസ്കറ്റ് കഴിക്കുന്പോൾ തൊണ്ടയിൽ കുടുങ്ങിയ കുട്ടിയെ ഉടൻതന്നെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ വൈകുന്നരം അഞ്ചോടെ മരിച്ചു. സംസ്കാരം ഇന്നു പത്തിന് തൊവരയാർ ഉണ്ണിമിശിഹ പള്ളിയിൽ. മാതാവ്: ആശ. സഹോദരങ്ങൾ: അലൻ, അഡോണ്‍.
തൊണ്ടയിൽ ബിസ്കറ്റ് കുടുങ്ങി ഒന്നര വയസുകാരൻ മരിച്ചു
01:07 AM Oct 07, 2019 | Deepika.com