തിരുവനന്തപുരം: സംസ്ഥാനത്തു നാളെയും മറ്റന്നാളും ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ 11 സെന്റിമീറ്റർ വരെയുള്ള കനത്ത മഴ പെയ്യുമെന്നാണു കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി മലപ്പുറം ജില്ലകളിൽ നാളെയും കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, ഇടുക്കി ജില്ലകളിൽ മറ്റന്നാളും യെലോ അലർട്ട് പ്രഖ്യാപിച്ചു. അലർട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിലെ മലയോരമേഖലകളിൽ താമസിക്കുന്നവർ പ്രത്യേക ജാഗ്രത പുലർത്തണമെന്ന് സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി അറിയിച്ചു.
പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ആന്ധ്രപ്രദേശ് തീരത്തിനടുത്തായി രൂപപ്പെടുന്ന ന്യൂനമർദത്തിന്റെ പ്രഭാവമാണ് കേരളത്തിൽ കനത്ത മഴയ്ക്കു കാരണമാകുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കി.സംസ്ഥാനത്ത് ഇന്നലെ ഏറ്റവും കൂടുതൽ മഴ പെയ്തത് ഇടുക്കി ജില്ലയിലെ മയിലാടുംപാറയിലാണ് - ഒൻപത് സെന്റിമീറ്റർ.
സംസ്ഥാനത്തു രണ്ടുദിവസം ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യത
01:51 AM Sep 24, 2019 | Deepika.com