വ​ട്ടി​യൂ​ർ​ക്കാ​വി​ൽ ഇടതു സ്ഥാനാർഥിയായി മേ​യ​ർ വി.​കെ. ​പ്ര​ശാ​ന്തി​നു സാ​ധ്യ​ത

01:51 AM Sep 24, 2019 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ​​​ട്ടി​​​യൂ​​​ർ​​​ക്കാ​​​വ് മ​​​ണ്ഡ​​​ല​​​ത്തി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മേ​​​യ​​​ർ​​വി.​​​കെ.​ പ്ര​​​ശാ​​​ന്തി​​​ന്‍റെ പേ​​​ര് ഒ​​​ന്നാം സ്ഥാ​​​ന​​​ത്തു​​​ൾ​​​പ്പെ​​​ടു​​​ത്തി സി​​​പി​​​എം ജി​​​ല്ലാ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് സ്ഥാ​​​നാ​​​ർ​​​ഥി പ്പ​​​ട്ടി​​​ക പാ​​​ർ​​​ട്ടി സം​​​സ്ഥാ​​​ന നേ​​​തൃ​​​ത്വ​​​ത്തി​​​നു ന​​​ൽ​​​കി. പ്ര​​​ശാ​​​ന്തി​​​നെ കൂ​​​ടാ​​​തെ ക​​​ര​​​കൗ​​​ശ​​​ല വി​​​ക​​​സ​​​ന കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ കെ.​​​എ​​​സ്.​ സു​​​നി​​​ൽ​​​കു​​​മാ​​​ർ, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റും പാ​​​ർ​​​ട്ടി ജി​​​ല്ലാ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് അം​​​ഗ​​​വു​​​മാ​​​യ വി.​​​കെ.​​​ മ​​​ധു എ​​​ന്നി​​​വ​​​രാ​​​ണു പ​​​ട്ടി​​​ക​​​യി​​ലു​​​ള്ള​​​ത്.

മേ​​​യ​​​ർ എ​​​ന്ന നി​​​ല​​​യി​​​ൽ പ്ര​​​ള​​​യ​​​കാ​​​ല​​​ത്തു ന​​​ട​​​ത്തി​​​യ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ജ​​​ന​​​ശ്ര​​​ദ്ധ പി​​​ടി​​​ച്ചു​​​പ​​​റ്റി​​​യ​​​തും യു​​​വാ​​​വെ​​​ന്ന പ​​​രി​​​ഗ​​​ണ​​​ന​​​യു​​​മാ​​​ണു പ്ര​​​ശാ​​​ന്തി​​​നെ സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​ക്കാ​​​നു​​​ള്ള മാ​​​ന​​​ദ​​​ണ്ഡ​​​മാ​​​യി സി​​​പി​​​എം ജി​​​ല്ലാ നേ​​​തൃ​​​ത്വം കാ​​​ണു​​​ന്ന​​​ത്. ഏ​​​തുവി​​​ധേ​​​നയും മ​​​ണ്ഡ​​​ലം തി​​​രി​​​ച്ചു​​പി​​​ടി​​​ക്ക​​ണ​​മെ​​ന്നാ​​ണ് സി​​പി​​എ​​മ്മി​​ന്‍റെ ആ​​ഗ്ര​​ഹം. ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ കൂ​​​ടി തോ​​​റ്റാ​​​ൽ ജി​​​ല്ല​​​യി​​​ലെ പാ​​​ർ​​​ട്ടി​​​ക്കു ക​​​ടു​​​ത്ത ക്ഷീ​​​ണ​​​മു​​​ണ്ടാ​​​കുമെന്നു തി​​​രി​​​ച്ച​​​റി​​​ഞ്ഞാ​​​ണ് ഇ​​​ങ്ങ​​​നെ​​​യൊ​​​രു ശി​​​പാ​​​ർ​​​ശ ജി​​​ല്ലാ ക​​​മ്മി​​​റ്റി സം​​​സ്ഥാ​​​ന നേ​​​തൃ​​​ത്വ​​​ത്തി​​​നു ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​ന്നു ചേ​​​രു​​​ന്ന സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് യോ​​​ഗം സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളെ സം​​​ബ​​​ന്ധി​​​ച്ച് തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കാ​​​നാ​​​ണു സാ​​​ധ്യ​​​ത.