ഇന്ധനവിലയിൽ വീണ്ടും വർധന
01:36 AM Sep 24, 2019 | Deepika.com
കൊച്ചി: ഇന്ധനവിലയിൽ വീണ്ടും വർധന. പെട്രോളിന് 30 പൈസയുടെയും ഡീസലിന് 20 പൈസയുടെയും വർധനയാണ് ഇന്നലെ രേഖപ്പെടുത്തിയത്. പെട്രോൾ വില കൊച്ചിയിൽ 76.05 രൂപയായും ഡീസൽ വില 70.82 രൂപയായും ഉയർന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ പെട്രോളിന് 2.29 രൂപയും ഡീസലിന് 1.97 രൂപയുടെയും വർധന രേഖപ്പെടുത്തി. കഴിഞ്ഞ ഒന്പതിന് പെട്രോളിന് 73.76 രൂപയും ഡീസൽ വില 68.85 രൂപയുമായിരുന്നെങ്കിൽ പിന്നീടുള്ള ദിവസങ്ങളിൽ വില പടിപടിയായി ഉയരുകയായിരുന്നു.