കാഞ്ഞങ്ങാട്: സംസ്ഥാനത്ത് കേരള ബാങ്ക് നിലവിൽ വരുന്നതോടെ ഇടപാടുകാരുടെ സമ്പത്തിനും ജീവനക്കാർക്കും മതിയായ സുരക്ഷ ലഭ്യമാകുമെന്ന് തൊഴിൽമന്ത്രി ടി.പി. രാമകൃഷ്ണൻ. കാഞ്ഞങ്ങാട് ആകാശ് കൺവൻഷൻ സെന്ററിൽ ഡിസ്ട്രിക് കോഓപ്പറേറ്റീവ് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാനസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേരള ബാങ്കുകളിൽ ആധുനിക സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതോടെ കൂടുതൽ യുവാക്കളെ ആകർഷിക്കാനാകുമെന്നും മന്ത്രി പറഞ്ഞു.
ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് സി. ബാലസുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു. സിപിഎം ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണൻ, സി.സി. മാത്തുക്കുട്ടി, പി.വി. രാജേന്ദ്രൻ, ടി. നരേന്ദ്രൻ, ടി.കെ. രാജൻ, വി.വി. കുഞ്ഞിരാമൻ, പി. കുമാരൻ നായർ ,ടി.ആർ. രമേശൻ എന്നിവർ പ്രസംഗിച്ചു.
കേരള ബാങ്ക് സുരക്ഷ നൽകും: മന്ത്രി
01:36 AM Sep 24, 2019 | Deepika.com