മരട്: നിലപാടിൽ തെറ്റില്ലെന്ന് മന്ത്രി മണി
01:20 AM Sep 24, 2019 | Deepika.com
കണ്ണൂർ: മരടിലെ ഫ്ലാറ്റ് വിഷയവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാർട്ടികൾ അനുതാപപൂർവമായ നിലപാടുകൾ എടുത്തതിൽ തെറ്റില്ലെന്ന് മന്ത്രി എം.എം. മണി. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. അതേസമയം അനധികൃതമായ നിർമാണത്തിലേക്ക് നയിച്ച സാഹചര്യം ഗൗരവത്തിൽ പരിശോധിക്കണം. ഫ്ലാറ്റ് നിർമാണവുമായി ബന്ധപ്പെട്ട് ആർക്കൊക്കെയാണ് പണം കിട്ടിയത് എന്ന കാര്യം അന്വേഷിച്ച് കണ്ടെത്തണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.