കൊച്ചി: മുംബൈ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന കെ11 അക്കാഡമി ഓഫ് ഫിറ്റ്നസ് സയൻസസ് രാജ്യാന്തര ബാസ്കറ്റ്ബോൾ താരവും യൂടൂബിൽ പ്രശസ്തനുമായ വിജോബി വക്കച്ചനുമായി ചേർന്നു ഫിറ്റ്നസ് രംഗത്തെ ആഗോളതൊഴിൽ അവസരങ്ങളെക്കുറിച്ചു കേരളത്തിലെ യുവജനങ്ങൾക്കു ബോധവത്കരണം സംഘടിപ്പിക്കുന്നു.
പ്രമുഖ ഫിറ്റ്നസ് അക്കാഡമീഷ്യനും കെ11 ആക്കാഡമി സ്ഥാപകനുമായ കെയ്സാദ് കപാഡിയയും വിജോബി വക്കച്ചനും ചേർന്നു വിവിധ ബോധവത്കരണ ക്ലാസുകൾ നടത്തും.
വരും മാസങ്ങളിൽ വിവിധ പരിശീലന പരിപാടികൾ കേരളത്തിൽ ആരംഭിക്കും. രജിസ്റ്റർ ഫോർ എക്സർസൈസ് പ്രഫഷണൽസ് ഇന്ത്യ ഫൗണ്ടേഷൻ അംഗീകൃതവും രാജ്യാന്തരതലത്തിൽ അംഗീകാരവുമുള്ള ഇന്ത്യയിലെ ആദ്യ അക്കാഡമിക് സ്ഥാപനമാണ് കെ11 അക്കാഡമി ഓഫ് ഫിറ്റ്നസ് സയൻസസെന്നു കെയ്സാദ് കപാഡിയ പറഞ്ഞു.
ഈ അംഗീകാരമുള്ളതിനാൽ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നു പേഴ്സണൽ ട്രെയിനിംഗിൽ ഡിപ്ലോമ എടുക്കുന്ന ബിരുദധാരികൾക്കു യുകെ, ഓസ്ട്രേലിയ, ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക, ഐർലൻഡ്, പോളണ്ട്, യുഎഇ എന്നിവിടങ്ങളിൽ മറ്റു സർട്ടിഫിക്കറ്റുകളൊന്നും കൂടാതെ പരിശീലകനാകാമെന്നും കെയ്സാദ് പറഞ്ഞു.
ഫിറ്റ്നസ് രംഗത്തെ തൊഴിലിനായി ബോധവത്കരണം
01:20 AM Sep 24, 2019 | Deepika.com